ഫ്ലൈഓവറിൽനിന്ന് കാർ കുത്തനെ താഴേക്ക്; യുവതി മരിച്ചു: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Sunday, November 24, 2019 4:03 PM IST
ഫ്ലൈഓവറിൽനിന്ന് കാർ താഴേക്ക് പതിച്ച് യുവതി മരിച്ചു. ഗച്ചിബൗളിയില്‍ പുതിയതായി തുറന്ന ഫ്ലൈഓവറിൽനിന്നാണ് കാർ നിയന്ത്രണം വിട്ട് താഴേക്കു പതിച്ചത്.
കാര്‍ ശരീരത്തിലേക്ക് വീണാണ് യുവതി മരിച്ചത്. സംഭവത്തിൽ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ കാർ വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർ രക്ഷപ്പെട്ടു.