കാർ ഇടിച്ചുതെറിപ്പിച്ചു; ബോണറ്റിൽ വീണ യുവാവുമായി കാറിന്റെ മരണപ്പാച്ചിൽ
Friday, August 23, 2019 3:15 PM IST
അപകടത്തെ തുടർന്ന് ബോണറ്റിൽ വീണ യുവാവുമായി കാറിന്റെ മരണപ്പാച്ചിൽ. കൊച്ചിയിലാണ് സംഭവം. അപകടത്തെ തുടർന്ന് കാറിന്റെ ബോണറ്റിൽ വീണ യുവാവുമായി ഏകദേശം 400 മീറ്റർ സഞ്ചരിച്ചു.
മരോട്ടിച്ചോട് ജംഗ്ഷന് സമീപം ഓട്ടോയിൽ വന്നിറങ്ങിയ യുവാവിനെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിന്റെ ബോണറ്റിൽ വീണ യുവാവുമായി പാഞ്ഞ കാർ ഇദ്ദേഹത്തെ വഴിയിലുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സമീപത്തെ സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.