ലോകത്ത് പലതരത്തിലുള്ള ഭക്ഷണത്തെ പറ്റി നാം കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണാന്‍ പറ്റാത്തവയുടെ ദൃശ്യങ്ങള്‍ യൂട്യൂബിലടക്കം നമുക്ക് കാണാന്‍ സാധിച്ചിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ ചില വിഭവങ്ങളെ പറ്റി കേട്ടാല്‍ അറപ്പും അമ്പരപ്പും ഒക്കെ തോന്നാറുമുണ്ട്.

പാറ്റ, പുഴു, പാമ്പ് എന്ന് തുടങ്ങി ചൈനാക്കാരുടെ ഇഷ്ടവിഭവങ്ങള്‍ മറ്റ് ചില നാട്ടുകാര്‍ക്ക് "അറപ്പിന്‍റെ പര്യായമാണ്'.എന്നാല്‍ പാമ്പിനെ ജീവനോടെ കൈയിലെടുത്ത് തല്ലിക്കൊന്ന് വെട്ടി കഴുകി കറിവെക്കുന്നത് കണ്ടാലോ?

ആഹാ എന്നാല്‍ ഇതൊന്ന് കണ്ടുകളയാം എന്ന് തോന്നിയെങ്കില്‍ ഒന്ന് കൂടി കേട്ടോളൂ. കൊല്ലുന്നത് വെറും പാമ്പിനെയല്ല അസ്സല്‍ രാജവെമ്പാലയെയാണ്. തായ്‌വാനിലെ ഒരു ഹോട്ടലില്‍ രാജവെമ്പാലയെ കൊല്ലുന്ന വീഡിയോ കണ്ട് ഏവരും അമ്പരന്നിരിക്കുകയാണ്.

ഒരു കോഴികുഞ്ഞിനെ എടുക്കുന്ന ലാഘവത്തോടെയാണ് ഒരു സ്ത്രീ രാജവെമ്പാലയെ എടുത്ത് കൊല്ലുന്നത്. ശേഷം അടുക്കളയില്‍ കൊണ്ടു പോയി തൊലി കളയുന്നു. ഇതിനെ വെട്ടി കഴുകി വിഭവമാക്കുന്നത് വരെ വീഡിയോയിലുണ്ട്.



ട്രാവലിഷ്യസ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നത്. "ഇങ്ങനെയും മനുഷ്യരുണ്ടോ'? "വിഷപാമ്പിനെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് അപകടമല്ലേ' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയ്ക്ക് പിന്നാലെ എത്തിയിരുന്നു.

ഇത് കണ്ട് ആരും അനുകരിക്കരുതെന്നും നെറ്റിസണ്‍സ് ഓര്‍മിപ്പിക്കുന്നു. പാമ്പിന്‍റെ വിഷപ്പല്ല് അടക്കം നീക്കം ചെയ്തിട്ടാണോ വീഡിയോ എടുത്തിരിക്കുന്നത് എന്നത് ഇനിയും വ്യക്തമായിട്ടില്ല.