ജനിച്ച മൂന്നാംനാള്‍ നടക്കാനൊരു ശ്രമം; ഈ കുഞ്ഞ് എല്ലാവരേയും ഞെട്ടിച്ചു
Monday, June 5, 2023 10:42 AM IST
ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തേക്കുറിച്ചും നമുക്കേവര്‍ക്കും ചില ധാരണകളുണ്ടല്ലൊ. ജനിച്ച് മൂന്നുനാല് മാസത്തിനുള്ളില്‍ കമിഴ്ന്നുവീഴും, ആറുമുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാന്‍ ശ്രമിക്കും.
അതിനിടയില്‍ സംസാരിക്കാന്‍ ശ്രമിക്കും അങ്ങനെയങ്ങനെ കുറേ ധാരണകള്‍ നമുക്കുണ്ട്. എന്നാല്‍ ചില കുഞ്ഞുങ്ങള്‍ അവരുടെ നാഴികക്കല്ലുകള്‍ നേരത്തെ താണ്ടി ആളുകളെ അദ്ഭുതപ്പെടുത്താറുണ്ട്.
പക്ഷേ അടുത്തിടെ അമേരിക്കയില്‍ ജനിച്ച ഒരു കുഞ്ഞ് അദ്ഭുതപ്പെടുത്തുകയല്ല അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയാണുണ്ടായത്. അതിന് കാരണം ജനിച്ച് മൂന്നാംദിവസത്തില്‍ ഈ കുഞ്ഞ് ജനിക്കാന്‍ ശ്രമിച്ചു എന്നതാണ്.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ തൊട്ടിലില്‍ കിടക്കുന്ന ഒരു കുഞ്ഞ് കമിഴ്ന്നുകിടന്ന് എഴുന്നേല്ക്കാന് ശ്രമിക്കുകയാണ്. ഞെട്ടിക്കുന്ന കാര്യം ഈ കുഞ്ഞിന് മൂന്ന് ദിവസം മാത്രമാണ് പ്രായം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായി മാറി. ചിലരിത് വിശ്വസിക്കാനെ തയാറായില്ല. എന്നാല്‍ ഇത് യഥാര്‍ഥ്യമാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുകയുണ്ടായി. "അപൂര്‍വ കാരണങ്ങളാകാം; എന്തായാലും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കതെ ഇരിക്കട്ടെ'എന്നാണൊരാൾ കുറിച്ചത്.