"ചക്കരയുമ്മ പഞ്ചാരയുമ്മ'; നെറ്റിസന്റെ ഹൃദയം കവരുകയാണ് ഈ കുഞ്ഞാവയും അച്ഛനും
Thursday, June 1, 2023 4:01 PM IST
കുട്ടികള്‍ നമ്മുടെ മനം കവരുമെന്നതില്‍ എന്ത് സംശയം. അവരുടെ കുസൃതികളും പ്രവര്‍ത്തികളും ആരേയും സന്തോഷിപ്പിക്കും. പ്രത്യേകിച്ച് തീരെ കുഞ്ഞുങ്ങള്‍ അവരുടെ നിഷ്കളങ്കമായ കൗതുകം നിമിത്തം നമ്മുടെ ഹൃദയം കവരുകതന്നെ ചെയ്യും.
സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി കാഴ്ചകള്‍ നമുക്ക് കാണാനുമാകുന്നുണ്ട്. ഇപ്പോഴിതാ ട്വിറ്റര്‍ പേജില്‍ വന്ന ഒരു അച്ഛന്റേയും കുഞ്ഞിന്റേയും വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
അതിന് കാരണം ഇവരുടെ രസകരമായ ചെയ്തികളാണ്. ദൃശ്യങ്ങളില്‍ കുഞ്ഞാവ മെത്തയില്‍ കിടക്കുകയാണ്. തൊട്ടടുത്തായി അച്ഛനുമുണ്ട്.
ഈ കുഞ്ഞ് കാല് കാട്ടുമ്പോള്‍ പിതാവ് അവിടെ ചുംബിക്കുകയാണ്. കുഞ്ഞ് മറ്റേ കാലും ഇരുകെെകളും കാട്ടുമ്പോഴൊക്കെ അദ്ദേഹം അവിടങ്ങളിലായി ഉമ്മവയ്ക്കുകയാണ്. ഇതില്‍ കുട്ടി ഏറെ ആഹ്ലാദവാനാണ്.
ഇക്കാഴ്ച സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറി. നിരവധി അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിച്ചു. "എത്ര മനോഹരമാണ്' എന്നാണൊരാള്‍ കുറിച്ചത്.