ബൈക്കില്‍ പായുന്ന രണ്ട് സ്ത്രീകള്‍ വൈറലാകുമ്പോള്‍; വീഡിയോ കാണാം
Saturday, May 20, 2023 3:43 PM IST
നിരവധി വാഹനങ്ങള്‍ നമ്മുടെ നിരത്തുകളില്‍ കാണാനാകും. എന്നാല്‍ ഏറ്റവും ശ്രദ്ധയോടെ കൊണ്ടുനടക്കേണ്ട ഒന്നാണ് ഇരുചക്ര വാഹനങ്ങള്‍. ശ്രദ്ധയൊന്നു മാറിയാല്‍ എളുപ്പത്തില്‍ അപകടത്തില്‍പ്പെടും.
ഇരുചക്ര വാഹനാപകടങ്ങള്‍ ദിവസേന നാം കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ ഇപ്പോളൊരു ബൈക്ക് യാത്രയാണ് നെറ്റിസണില്‍ ചര്‍ച്ച. ഇന്‍സ്റ്റഗ്രാമില്‍ ഷബീര്‍ സായിദ് എന്നയാള്‍ പങ്കുവച്ച വീഡിയോയില്‍ രണ്ടു സ്ത്രീകള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന കാഴ്ചയാണുള്ളത്.
ദൃശ്യങ്ങളില്‍ രണ്ട് സ്ത്രീകള്‍ മോപ്പഡില്‍ സഞ്ചരിക്കുകയാണ്. പ്രായമുള്ള ഒരു സ്ത്രീയാണ് വണ്ടി ഓടിക്കുന്നത്. പിറകില്‍ ഒരു യുവതിയാണുള്ളത്. ഇരുവരും ടാറിട്ട റോഡിലൂടെ അത്യാവശ്യം വേഗത്തില്‍ പായുകയാണ്.
ഇദ്ദേഹം ഈ യാത്ര ചിത്രീകരിക്കുന്നത് ശ്രദ്ധിച്ച ആ യാത്രക്കാര്‍ കെെവീശുകയാണ്. പിന്നണിയില്‍ മലയാളം സിനിമയായ നാടുവാഴികളിലെ "രാവില്‍ പൂന്തേന്‍' എന്ന ഗാനം നമുക്ക് കേള്‍ക്കാനാകും. ആ ഗാനത്തിന്റെ താളവും ഈ യാത്രയുടെ വേഗവും ഏറ്റവും ഒത്തിണങ്ങിയതായി കാഴ്ചക്കാരന് അനുഭവപ്പെടും.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഈ ക്ലിപ്പ് തമിഴ്നാട്ടില്‍ നിന്ന് പകര്‍ത്തിയതാണെന്ന് തോന്നുന്നു, പക്ഷേ ആ യാത്രക്കാര്‍ വേറെ ലെവല്‍' എന്നാണൊരാള്‍ കുറിച്ചത്.