ഈ പൂച്ച സ്വല്പം കുസൃതിയാണ്; രസകരമായ വീഡിയോ കാണാം
Saturday, May 20, 2023 3:02 PM IST
നായകളെ പോലെതന്നെ ആളുകള്‍ വീട്ടില്‍ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന മൃഗമാണ് പൂച്ച. ഉടമകളുമായും അല്ലാതെയും ഇവ ഒപ്പിക്കുന്ന കുസൃതികള്‍ ഏറെ രസകരമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇവയുടെ മിക്ക വീഡിയോകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ തന്റെ ഉടമയുമായി കുസൃതി കാട്ടുന്ന ഒരു പൂച്ചക്കുട്ടനാണ് നെറ്റിസണിനെ ചിരിപ്പിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരാള്‍ ഒരു സെറ്റിയില്‍ ഇരിക്കുകയാണ്. അയാള്‍ക്ക് പിറകിലായി ഒരു പൂച്ചയേയും കാണാം. ഈ പൂച്ചയുടെ കെെയിലൊരു കളിപ്പാട്ടമുണ്ട്. പൂച്ച അത് നീട്ടി ഉടമയെ തട്ടികയാണ്.
അയാള്‍ അത് കെെക്കലാക്കാന്‍ വരുമ്പോള്‍ മാറ്റുന്നു. ദൃശ്യങ്ങളില്‍ പൂച്ചയുടെ ഈ കുസൃതിയില്‍ ചിരിക്കുന്ന ഉടമയെ കാണാം.
ഏതായാലും ഈ ചിരി കാണികളിലേക്കും പടരുന്നുണ്ട്. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. "ഈ പൂച്ചക്കട്ടുന് നിങ്ങള്‍ക്കൊപ്പം കളിക്കാന്‍ ശ്രമിക്കുകയാണ്' എന്നാണൊരാള്‍ കുറിച്ചത്.