ഈ നായ പിയാനോ വായിക്കുന്നതും പാടുന്നതും കണ്ടാല്‍ നിങ്ങള്‍ ചിരിച്ചിരിക്കും; വീഡിയോ
Saturday, May 20, 2023 1:06 PM IST
നായകള്‍ മനുഷ്യരുമായി ആദ്യം ഇണങ്ങിയ ജീവികളാണല്ലൊ. മനുഷ്യന് ഏറെ പുരോഗമിച്ചെങ്കിലും നായകള്‍ മനുഷ്യരുമായുള്ള ആ പഴയ ചങ്ങാത്തം ഇപ്പോഴും തുടരുകയാണ്. മിക്കവരുടെയും കാറിലും വീട്ടിലെ സെറ്റിയിലുമൊക്കെ ഈ നായകള്‍ കാണപ്പെടുന്നു.
സമൂഹ മാധ്യമങ്ങളുടെ വരവോടെ നായകളുടെ നിരവധി വീഡിയോകള്‍ നമുക്കരികില്‍ എത്താറുണ്ട്. അവയില്‍ ചിലത് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു നായയാണ് സമൂഹ മാധ്യമങ്ങളിലെ താരം.
വീഡിയോയില്‍ ഒരു നായ പിയാനോ വായിക്കുന്നതാണുള്ളത്. ദൃശ്യങ്ങളില്‍ ഈ നായ ഇരുകാലുകളിലായി നിന്ന് മുന്‍ കാലുകള്‍ ഉപയോഗിച്ച് പിയാനോ വായിക്കുന്നു. മാത്രമല്ല പിയാനോ ശബ്ദത്തിനൊപ്പം ഈ നായ ഓരിയിടുകയും ചെയ്യുന്നു.
നായയുടെ ഈ "ഗാനം ആലപിക്കല്‍' നെറ്റിസണ് നന്നേബോധിച്ചു. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായി. "ഒരേ സമയം ചിരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു' എന്നാണൊരാള്‍ കുറിച്ചത്.