"എടാ ഭീകരാ'; രാജവെമ്പാലയെ ചുംബിക്കുന്ന യുവാവ്
Saturday, May 20, 2023 12:15 PM IST
പൊതുവേ പാമ്പെന്ന് കേട്ടാലെ നമ്മുടെയൊക്കെ നല്ല ജീവന് പോകും. കാഴ്ച ബംഗ്ലാവിലെ ചില്ലുകൂട്ടില്‍ പോലും ഒരു പാമ്പിനെ കണ്ടാല്‍ മിക്കവരും രണ്ടടി അകലം പാലിക്കും.
എന്നാല്‍ ചിലര്‍ക്ക് പാമ്പെന്നോ തേളൊന്നൊ ഒന്നുമില്ല. അവര്‍ ഇവയൊക്കെയായി ഇണങ്ങി കാണികളെ ഞെട്ടിക്കും. അത്തരമൊരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ഇത്തരമൊരു സാഹസിക കാഴ്ചയുള്ളത്.
വീഡിയോയില്‍ നിക്ക് ബിഷപ്പ് എന്ന ഒരു യുവാവ് 12 അടിയോളം നീളമുള്ള പാമ്പുമായി ഇരിക്കുകയാണ്. ഒരു നദിയുടെ തീരത്തായിട്ടാണ് ഇദ്ദേഹം ഇരിക്കുന്നത്. കൈയില്‍ പാമ്പിനെയും പിടിച്ചിട്ടുണ്ട്.
ഇദ്ദേഹം ഏറെ ശ്രദ്ധാപൂര്‍വം പാമ്പിനെ ചുംബിക്കുകയാണ്. ഈ രാജവെമ്പാല യുവാവിനെ ആക്രമിക്കുമൊ എന്ന് കാണികള്‍ ഭയപ്പെടും. എന്നാല്‍ വീഡിയോയിലുടനീളം അത്തരം ആശങ്കകള്‍ക്ക് സ്ഥാനമില്ലാ.
രാജവെമ്പാല ഉമ്മ കിട്ടിയിട്ടും കൂളായിട്ട് ഇരിക്കുകയാണ്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. "ഇത്രയും റിസ്ക്കുള്ള ഒരു ചുംബനം വേറെ കാണില്ല' എന്നാണൊരാള്‍ കുറിച്ചത്.