"അറിഞ്ഞോ ഞങ്ങളൊരു കാര്‍ വാങ്ങി'; ഷോറും നൃത്തം വൈറല്‍
Saturday, May 20, 2023 11:46 AM IST
ഒരു വീട്, ജോലി, കാറ്... അങ്ങനങ്ങനെ പോകും ആളുകളുടെ ആഗ്രഹം. ചിലരൊക്കെ ഈ എല്ലാ ആഗ്രഹത്തിലും എത്തും. എന്നാല്‍ വേറെ ചിലര്‍ ഏറെ കഷ്ടപ്പെട്ട് ആഗ്രഹങ്ങളില്‍ ചിലതൊക്കെ സാധിക്കും.
അത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണല്ലൊ. ഇപ്പോഴിതാ പുതിയ കാര്‍ വാങ്ങിയപ്പോള്‍ നൃത്തം വയ്ക്കുന്ന ഒരു കുടുംബമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ആനന്ദ് മഹീന്ദ്രയാണ് തന്റെ ട്വിറ്ററില്‍ ഈ നൃത്ത ദൃശ്യങ്ങള്‍ പങ്കുവച്ചത്.വീഡിയോയില്‍ ഒരു മഹീന്ദ്ര ഷോറൂമാണ് കാണാനാവുന്നത്. ഇവിടെ ഒരു കുടുംബം ഒരു മഹീന്ദ്ര സ്കോര്‍പ്പിയോ-എന്‍ എസ്യുവി വാങ്ങിയ ശേഷം തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിക്കുകയാണ്.
അവര്‍ മിക്കവരും നൃത്തം ചെയ്യുകയാണ്.മുതിര്‍ന്ന വ്യക്തിമുതല്‍ ചെറിയ കുട്ടിവരെ ആനന്ദനൃത്തം ചവിട്ടുന്നത് ആളുകളെയും സന്തോഷിപ്പിക്കും. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. "എനിക്കും ഇതുപോലൊരു നൃത്തം ചെയ്യാനാകണം' എന്നാണൊരാള്‍ കുറിച്ചത്.