"കഴുകിക്കോ കഴുകിക്കോ'; സുഹൃത്തിന്റെ കുസൃതിയില്‍ കാറ് ഉണക്കാന്‍ കഴിയാതെ യുവതി
Wednesday, May 10, 2023 4:11 PM IST
സുഹൃത്തുക്കളെയൊ വേണ്ടപ്പെട്ടവരെയൊ പറ്റിക്കുക എന്നത് ചിലര്‍ക്ക് ഹരമുള്ള കാര്യമാണ്. ദോഷരഹിതമായ ഇത്തരം പറ്റിക്കലുകള് മറ്റുള്ളവരിലും ചിരിപടര്‍ത്തും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി വീഡിയോകള്‍ നമുക്ക് കാണാനാകും.
ഇപ്പോഴിതാ കാറ് കഴുകുന്ന ഒരു യുവതിക്ക് സുഹൃത്ത് നല്കിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ദൃശ്യങ്ങളില്‍ ഒരു യുവതി കാര്‍ കഴുകിയശേഷം തുടയ്ക്കുകയാണ്. കാറിന്റെ മുന്‍ ഗ്ലാസ് കൂടി തുടച്ചാല്‍ ആ ജോലി പൂര്‍ത്തിയാകും. യുവതി തിടുക്കത്തില്‍ അത് ചെയ്ത് തീര്‍ത്തശേഷം തിരിയുമ്പോള്‍ വീണ്ടും അവിടെ വെള്ളമാവുകയാണ്.
ഒന്ന് അന്തിച്ചശേഷം അവര്‍ പിന്നെയും അത് തുടയ്ക്കുന്നു. എന്നാല്‍ യുവതി ഒന്ന് തിരിഞ്ഞെത്തുമ്പോഴേക്കും പിന്നെയും ഗ്ലാസ് നനഞ്ഞിരിക്കുകയാണ്. യുവതി ആകെ കലിപ്പിലാവുകയാണ്.
എന്നാല്‍ ഈ നനയലിന്റെ രഹസ്യം യുവതിയുടെ സുഹൃത്ത് ഒപ്പിച്ച കുസൃതിയാണ്. ഈ സുഹൃത്ത് സ്വിര്ട്ട് തോക്ക് ഉപയോഗിച്ച് വെള്ളം കാറിലേക്ക് ചീറ്റിക്കുകയായിരുന്നു. ഇയാള്‍ ഒളിഞ്ഞിരുന്നതിനാല്‍ യുവതിക്ക് കാര്യം മനസിലായതുമില്ല.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചു. "ഹ ഹ രസകരം' എന്നാണൊരാള്‍ കുറിച്ചത്.