"സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ'; മീന്‍ കിട്ടിയപ്പോഴുള്ള ഒരു പെണ്‍കുട്ടിയുടെ പ്രതികരണം
Monday, May 8, 2023 2:44 PM IST
മത്സ്യബന്ധനം ചിലര്‍ക്ക് ഹോബിയാണ്. അവര്‍ ഒരു ചൂണ്ടയുമായി എത്ര മണിക്കൂറുകള്‍ വേണമെങ്കിലും നദിക്കരയിലും മറ്റും കുത്തിയിരിക്കും. ഇത്തരത്തിലുള്ള കാഴ്ച ലോകത്തിന്റെ ഏതുകോണിലും കാണാനാകും.
മീനെങ്ങാനും ചൂണ്ടയില്‍ കൊരുത്താല് ഇവര്‍ക്കുണ്ടാകുന്ന സന്തോഷം ഒന്നുവേറെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍.
വ്യവസായ പ്രമുഖനായ ഹര്‍ഷ് ഗോയങ്ക പങ്കുവച്ച വീഡിയോയില്‍ ഒരു മനുഷ്യനും അയാളുടെ മകളും കൂടി മീന്‍ പിടിക്കുകയാണ്. ഒരു ബോട്ടില്‍ നിന്നാണ് അവര്‍ മീന്‍ പിടിക്കുന്നത്. കുട്ടിയുടെ കൈയിലുള്ള ചൂണ്ടയില്‍ ഒരു മീന്‍ കുരുങ്ങുകയാണ്.
പിതാവ് ആ മീനിനെ കരയ്ക്ക് എത്തിക്കുന്നു. വലിയൊരു മീനായിരുന്നത്. മീന്‍ ലഭിച്ച സന്തോഷത്തില്‍ കുട്ടി ആവേശഭരിതായാവുകയാണ്. കുട്ടി വലിയ ശബ്ദമുണ്ടാക്കുകയും കൈയടിക്കുകയുമൊക്കെ ചെയ്യുന്നു.
കുട്ടിയുടെ പിതാവ് ഈ മീനിനെ തൂക്കി നോക്കുകയും പിന്നീട് മീനിനെ വെള്ളത്തിലേക്ക് വിടുകയുമാണ്. ഈ പ്രവര്‍ത്തിയില്‍ സന്തോഷവതിയായ കുട്ടി പിതാവിനെ കെട്ടിപ്പിടിക്കുകയാണ്.
ഈ സന്തോഷം നെറ്റിസനും നന്നേ ബോധിച്ചു. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "വിലമതിക്കാനാവാത്ത പ്രതികരണം' എന്നാണൊരാള്‍ കുറിച്ചത്.