"അമ്പട കള്ളാ...'; ഐസ് ബോക്സ് മോഷ്ടിക്കുന്ന മുതലയെ കാണാം
Wednesday, March 22, 2023 3:58 PM IST
എല്ലാ ജീവജാലങ്ങളെ സംബന്ധിച്ചും ആഹാരം എന്നത് മുഖ്യമാണല്ലൊ. ഭക്ഷണം കണ്ടെത്താനായി പല മൃഗങ്ങളും പല വഴികളാണ് പ്രയോഗിക്കാറ്. എന്നാല്‍ ആഹാരത്തിനായി മോഷ്ടിക്കുന്ന മൃഗങ്ങള്‍ നന്നേ കുറവായിരിക്കും.
ഇത്തരമൊരു രസകരമായ വീഡിയോയുടെ കാര്യമാണിത്. ദക്ഷിണാഫ്രിക്കയിലെ
ജോഹന്നാസ്ബര്‍ഗില്‍ നിന്ന് 2.5 മണിക്കൂര്‍ അകലെയുള്ള വാട്ടര്‍ബര്‍ഗ് പര്‍വതനിരകളുടെ താഴ്വരയില് സ്ഥിതി ചെയ്യുന്ന റീറ്റ്സ്പ്രൂട്ട് എന്ന സഫാരി പാര്‍ക്കിലാണ് സംഭവം.
ഇവിടെ ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്. ഇവിടുള്ള തടാകത്തില്‍ മുതലകളുണ്ട്. ദൃശ്യങ്ങളില്‍ വിനോദ സഞ്ചാരികള്‍ ഒരു ജീപ്പിലായി ഇരിക്കുകയാണ്. ഇവരുടെ പക്കലുണ്ടായിരുന്ന ആഹാരം നിലത്തായി ഉണ്ട്.
അതിനടുത്തായി ഒരു മുതലയും. ഈ മുതല ആഹാരം എടുക്കാന്‍ എത്തിയതാണ്. മുതല കൂളര്‍ ബോക്സുമായി നദിയിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളുടെ ഒടുവിലുള്ളത്.
വൈറലായി മാറിയ വീഡിയോയ്ക്ക് രസകരമായ കമന്റുകള്‍ ലഭിച്ചു. "മുതലയ്ക്ക് ഇന്ന് കുശാലായി' എന്നാണൊരാള്‍ കുറിച്ചത്.