"മാ എന്ന വാക്കിന്റെ അനുഭവം...; അമ്മയെക്കുറിച്ച് പാടുമ്പോള്‍
Monday, March 20, 2023 4:05 PM IST
അമ്മ, അതൊരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരമാണല്ലൊ. ഈ ഭൂമിയിലേക്ക് ഒരോ ജീവനും എത്തുന്നത് മാതാവ് വഴിയാണല്ലൊ. പലരും അവരുടെ അമ്മമാരോടുള്ള സ്നേഹം പ്രകടിപ്പിച്ചത് സോഷ്യല്‍ മീഡിയയുടെയും മനസിനെ തൊടാറുണ്ട്.
ഇപ്പോഴിതാ ബ്രിട്ടനിലെ മാതൃദിനത്തലെ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. മാര്‍ച്ച് 19 നായിരുന്നു ബ്രിട്ടനിലെ മാതൃദിനം.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരാള്‍ തെരുവില്‍ നിന്ന് പാടുന്നതാണുള്ളത്. ഈ ഗായകനു ചുറ്റുമായി ധാരാളംപേര്‍ തടിച്ചുകൂടിയിട്ടുണ്ട്.
2007 ലെ ബോളിവുഡ് ചിത്രമാണ് "താരെ സമീന്‍ പര്.' പ്രസൂണ്‍ ജോഷി എഴുതിയ ഹൃദയസ്പര്‍ശിയായ വരികള്‍ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ അമ്മയില്‍ നിന്ന് അകന്നുനില്ക്കാന് നിര്‍ബന്ധിതനായ ഒരു കൊച്ചുകുട്ടിയുടെ ഭയവും വേദനയും ചിത്രീകരിക്കുന്നു. ശങ്കര്‍ മഹാദേവനാണ് പാടിയത്.
അമ്മയെക്കുറിച്ചുള്ള ഈ ഗാനമാണ് ഇദ്ദേഹം ആലപിക്കുന്നത്. വികാരഭരിതരായ ജനങ്ങളും ഒപ്പം ആ ഗാനം പാടുന്നു. ഈ സംഭവം നെറ്റിസന്റെ മനസിനെ തൊട്ടു. വെെറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ലഭിച്ചു. "വളരെ സ്പര്‍ശിക്കുന്നു' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.