നിങ്ങള്‍ മൊബൈല്‍ ഫോണ്‍ അഡിക്റ്റാണൊ; എന്നാല്‍ ഇതൊന്നു കണ്ടേക്കുക
Monday, March 13, 2023 2:54 PM IST
1973 ൽ ആണല്ലൊ മാര്ട്ടിന് കൂപ്പര്‍ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്. ഈ സാങ്കേതിക വിദ്യ മനുഷ്യരുടെ ജീവിതത്തില്‍ വലിയ മാറ്റമാണ് പിന്നീട് വരുത്തിയത്. എന്നാല്‍ അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കണ്ടുപിടിത്തത്തിന്റെ ദൂഷ്യവും നമുക്ക് കാണാനാകുന്നു.
ഇപ്പോള്‍ നമുക്ക് ചുറ്റും മൊബൈലിന് അടിമപ്പെട്ട പലരേയും കാണാം. അവര്‍ക്ക് പലപ്പോഴും സംഭവിക്കുന്നത് സമൂഹത്തെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മൊബൈലില്‍ മുഴുകിയ ഒരാള്‍ക്ക് സംഭവിച്ചതാണ് ട്വിറ്ററിലിപ്പോള്‍ വൈറല്‍.
ദൃശ്യങ്ങളില്‍ ഒരാള്‍ മൊബെെലും നോക്കി നടക്കുകയാണ്. അയാള്‍ക്ക് ചുറ്റും പലയാളുകള്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും അയാള്‍ ഇതൊന്നും അറിയുന്നില്ല. എന്തിനേറെ നടപ്പാതയ്ക്ക് സമീപത്തെ മതില്‍ക്കെട്ട് പോലും കാണുന്നില്ല.
തത്ഫലമായി തലയും കുത്തി ഒരുവെള്ളക്കെട്ടിലേക്ക് വീഴുകയാണിയാൾ. ഭാഗ്യത്തിന് വലിയ പരിക്കുകളൊന്നും ഇയാള്‍ക്ക് സംഭവിക്കുന്നില്ല. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങൾ ലഭിച്ചു. "ഇപ്പോൾ അയാള്‍ സ്വിച്ച് ഓഫ് ആയേനെ' എന്നാണൊരാള്‍ കുറിച്ചത്.