സ്നേഹത്തിന് ഭാഷയുടെ ആവശ്യമില്ലല്ലൊ. പ്രത്യേകിച്ച് വലിയ ചിന്തകളൊന്നുമില്ലാത്ത മനുഷ്യരായിരിക്കും മിക്കപ്പോഴും തങ്ങളുടെ പ്രവര്‍ത്തി നിമിത്തം ഇത് തെളിയിക്കുക. തങ്ങളുടെ ലോകത്തെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടൊ എന്നു പോലും അവര്‍ ചിന്തിക്കാറില്ല.

അത്തരത്തിലുള്ള ഒരു മനുഷ്യന്‍ തന്‍റെ അരികിലിരിക്കുന്ന നായയെ ഓമനിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപിക്കുന്നത്. മുംബൈയിലെ ചെമ്പൂരിലെ ട്രാഫിക് സിഗ്നലില്‍ ആയിരുന്നു ഈ നായയും ഇദ്ദേഹവും ഉണ്ടായിരുന്നത്. ട്രാഫിക്കില്‍ കിടന്ന ഏതോ യാത്രികനാണ് ഇത് പകര്‍ത്തിയിരിക്കുന്നത്.

"ഇന്‍സൈറ്റ്സ് ഓഫ് നേഗിസ് ലൈഫ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഈ വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍, തെരുവില്‍ ഒരാള്‍ ഒരു നായയെ പരിപാലിക്കുന്നത് കാണാം.

അയാള്‍ നായ്ക്കുട്ടിയെ പരിശോധിക്കുകയും സ്നേഹപൂര്‍വം തഴുകുകയും ചെയ്യുന്നുണ്ട്. വളരെയധികം സ്നേഹത്തോടെയാണ് അദ്ദേഹം അത് ചെയ്യുന്നത്. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ നെറ്റിസണ്‍ ലോകത്തിന്‍റെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. സ്നേഹത്തിന് അതിര്‍വരമ്പുകളില്ലെന്നാണ് ഒരാള്‍ കമന്‍റില്‍ പറയുന്നത്.