തായ് ഗാനത്തിന് ചുവടുവെച്ച് തമിഴ് കുട്ടികൾ
Saturday, April 12, 2025 10:51 AM IST
സംഗീതത്തിന് ഭാഷയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാകും ഉത്തരം. കാരണം ഭാഷയ്ക്കും ദേശത്തിനും അപ്പുറമാണ് സംഗീതം. അതുകൊണ്ടു തന്നെ ഏതൊരു സംഗീതാസ്വാദകനും ഏറെ രസിപ്പിക്കുന്ന ഏതു ഭാഷയിലുള്ള സംഗീതവും ആസ്വദിക്കും. അറിയാതെ അതിനു ചുവടും വെച്ചു പോകും.
അതിനുള്ള തെളിവാണ് തമിഴ്നാട്ടിലെ തേർക്കമൂറിലെ മേലൂർ പഞ്ചായത്ത് യൂണിയൻ കിന്റർഗാർട്ടൻ ആൻഡ് മിഡിൽ സ്കൂളിലെ കുരുന്നുകൾ ഒരു തായ് ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോ. കുട്ടികളുടെ അധ്യാപികയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ ഒരു കുട്ടം കുട്ടികൾ ചേർന്ന് പാട്ടുപാടുകയും ഡാൻസ ചെയ്യുകയുമാണ്. അടുത്തിടെ ഹിറ്റായ തായ് ഗാനമായ 'അനൻ ടാ പഡ് ചായേ' എന്ന ഗാനമാണ് ഇവർ പാടുന്നത്. ഒരു കൂട്ടം പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്.
ഈ കിന്റർഗാർട്ടനിലെ ഒരു അധ്യാപിക ആരംഭിച്ച ഫ്യൂച്ചർ ജീനിയസ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഇതിനകം വൈറലാണ്. പ്രധാനമായും ശിവദർശിനി എന്ന കൊച്ച് പെണ്‍കുട്ടിയാണ് മിക്ക വീഡിയോകളിലെയും താരം. പതിനൊന്നു കോടിയിലേറെ പേരാണ് കുഞ്ഞുങ്ങളുടെ ഈ വീഡിയോ കണ്ടത്.