വൈറലാണ് ചിരിക്കുന്ന കുഞ്ഞും ഞെട്ടുന്ന അച്ഛനും
Friday, April 11, 2025 11:40 AM IST
കുഞ്ഞു കുഞ്ഞു കാര്യങ്ങൾ മതി ജീവിതത്തെ മനോഹരമാക്കാൻ. അത് അമ്മയുടെ പ്രിയപ്പെട്ട ഭക്ഷണമാകാം, അച്ഛൻ വാങ്ങിച്ചു തരുന്ന ഇഷ്ടപ്പെട്ട ഒരു മിഠായി ആകാം. എന്തിനേറെ, ജോലി കഴിഞ്ഞ് മടുത്തു വീട്ടിലേക്കു വരുന്പോൾ സ്നേഹത്തോടെ വാലാട്ടി നമ്മെ കാത്തിരിക്കുന്ന നായയ്ക്കു പോലും നമ്മെ സന്തോഷിപ്പിക്കാൻ കഴിയും.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയില്‍ ഒരു കുഞ്ഞിന്റെ ചിരിയാണ് ആളുകളുടെ ഇഷ്ടം നേടിയിരിക്കുന്നത്. ഒരു അച്ഛനും മകനുമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലുള്ളത്.
കൈക്കുഞ്ഞാണ് മകൻ അവനെ അച്ഛൻ തന്റെ അരികിൽ സോഫയിൽ കിടത്തിയിരിക്കുകയാണ്. അവൻ ഉറക്കെ ചിരിക്കുകയാണ്. അത് കേട്ട് അച്ഛൻ താൻ പേടിക്കുന്നതായി അഭിനയിക്കുന്നു.
അച്ഛന്റെ പ്രതികരണം അനെ ഏറെ രസിപ്പിക്കുന്നുണ്ട് അവൻ നിഷ്കളങ്കമായിചിരിച്ചുകൊണ്ട് വീണ്ടും വീണ്ടും ഉറക്കെ ചിരിക്കുന്നു. അവൻ ചിരിക്കുന്ന ഓരോ തവണയും അച്ഛൻ ഞെട്ടുന്നതായി നടിക്കുന്നു. എന്തായാലും സംഭവം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.