സ്വർണം പൂശിയ ഐസ്ക്രീം; ഇതാണ് അംബാനി ഐസ്ക്രീം
Wednesday, April 9, 2025 12:08 PM IST
ഐസ്ക്രീമിലും സ്വർണമോ സത്യമാണ്. ഹൈദരാബാദിൽ നിന്നും വൈറലായ ഐസ്ക്രീം വില കൊണ്ടും വിഭവങ്ങൾ കൊണ്ടും വൈറലാണ്. ഹ്യൂബർ ആൻഡ് ഹോളി ഐസ്ക്രീം ബ്രാൻഡാണ് ഈ ഐസ്ക്രീം പുറത്തിറക്കിയിരിക്കുന്നത്.
ഐസ്ക്രീമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐസ്ക്രീമിന്റെ വില 1200 രൂപയാണ് അതുകൊണ്ടാകും അംബാനി ഐസ്ക്രീം എന്ന പേരും ആളുകൾ ഐസ്ക്രീമിന് നൽകിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം എന്ന കാപ്ഷനോടെയാണ് ഫുഡീഡാക്ഷി എന്ന പ്രൊഫൈൽ വീഡിയോ പങ്കുവെച്ചിരിക്കുന്നു.
ഒരു ജീവനക്കാരൻ ഐസ്ക്രീം തയ്യാറാക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കോണിനുള്ളിൽ ചോക്ലേറ്റ് കഷണങ്ങൾ, ലിക്വിഡ് ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീമിന്റെ സ്കൂപ്പുകൾ എന്നിവ വയ്ക്കുന്നു. തുടർന്ന് കാഴ്ചയിൽ ആകർഷകമായ ഒരു ലുക്ക് നൽകുന്നതിനായി അദ്ദേഹം ഒരു കട്ടിയുള്ള ക്രീം പാളി കൂടി ചേർത്തു.
ഒരു അസാധാരണ ചേരുവയും പിന്നീട് ഐസ്ക്രീമിൽ ചേർക്കുന്നുണ്ട്. ക്രീമിന്റെ ലെയർ സെറ്റായതിനുശേഷം, ജീവനക്കരൻ ഐസ്ക്രീമിനെ സ്വർണ്ണ ഫോയിൽ കൊണ്ട് മൂടുന്നു. തുടർന്ന് വിഭവം അധിക രുചികരമായ ടോപ്പിംഗുകൾ കൊണ്ട് അലങ്കരിക്കുന്നു.