ഡാൻസ് ചെയ്തു കയ്യിലെടുക്കും, കൈയിലിരുപ്പ് മോഷണം
Monday, April 7, 2025 4:09 PM IST
വിനോദ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിൽ ഡാൻസ് ചെയ്തും പാട്ടു പാടിയും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നവരുണ്ട്. സഞ്ചാരികൾക്ക് പരിപാടി ഇഷ്ടപ്പെട്ടാൽ പണം എന്തെങ്കിലും നൽകും. പക്ഷേ, ബർമിംഗ്ഹാമിൽ ഒരു യുവാവിന്റെ കയ്യിലിരുപ്പ് അൽപ്പം തരികടയായിരുന്നു.
യുവാവ് വിനേദ സഞ്ചാരികളെത്തുന്ന എടുത്ത് വന്നു ഡാൻസ് കളിക്കും ആളുകളുടെ ശ്രദ്ധ തിരിക്കും. എന്നിട്ട് പതിയെ അവരുടെ പോക്കറ്റടിക്കും. പഴ്സ്, മൊബൈൽഫോൺ, വിലപിടിപ്പുള്ള മറ്റു വസ്തുക്കളൊക്കെയാണ് മോഷ്ടിക്കുന്നത്. അനിസ് ബാർഡിച്ച് എന്നാണ് കള്ളന്റെ പേര്.
https://youtu.be/xrVX7g-4v8A?si=v691ePy27qRSnajZ
പക്ഷേ, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നതുപോലെ ഈ കള്ളനെയും പോലീസ് പിടിച്ചു. അതിവിദഗ്ധമായാണ് പോലീസ് കള്ളനെ പിടികൂടിയത്. ആളുകൾക്കു സമീപമെത്തി വിചിത്രമായാണ് നൃത്തം ചെയ്യുന്നത്. ഇതോടെ ആളുകളുടെശ്രദ്ധ ഇയാളിലേക്കു മാത്രമാകും ഈ സമയത്താണ് മോഷണം നടത്തുന്നത്.
മോഷ്ടിച്ച എടിഎം കാർഡുകളുമായി കടകളിൽ നിന്നും സാധനം വാങ്ങിയതിന്റെ തെളിവുകൾ ഉപയോഗിച്ചാണ് ഇയാളെ പിടകൂടിയത്. നിലവിൽ നാല് മോഷണ കേസുകളിലാണ് ബാർഡിച്ചിനെ പിടികൂടിയിരിക്കുന്നത്. രണ്ടു വർഷത്തെ തടവുശിക്ഷ, മോഷണത്തിനിരയായവർക്ക് രണ്ടു ലക്ഷം രൂപ വീതം എന്നിങ്ങനെയാണ് ശിക്ഷ