ചീറ്റകൾക്കു വെള്ളം കൊടുക്കുന്ന യുവാവ്; എന്തൊരു ധൈര്യമെന്ന് ആളുകൾ
Monday, April 7, 2025 11:21 AM IST
ചീറ്റകളെ കാണുന്പോഴെ പേടി തോന്നുന്നവരാണ് പലരും. അവയുടെ അടുത്ത് പോകാനോ, ഒന്നു തൊടാനോ ധൈര്യം കാണിക്കുന്നവർ വളരെ കുറവാണ്. അപ്പോഴാണ് ചീറ്റകൾക്ക് വെള്ളം നൽകി വൈറലായി ഒരാൾ. മധ്യപ്രദേശിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ വരുന്നത്. thetrendingindian എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിലെ വിജയ്പൂരിലെ ഉമാരി ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. സത്യനാരായണ ഗുർജാർ എന്നയാളാണ് ഒരു വലിയ പാത്രത്തിൽ ചീറ്റകൾക്ക് വെള്ളം നൽകുന്നതെന്നാണ് വീഡിയോയുടെ കാപ്ഷൻ പ്രകാരം ലഭിക്കുന്ന സൂചന.
ഒന്നിലധികം ചീറ്റകൾക്കാണ് വെള്ളം നൽകുന്നത്. ഒരു കാനിലാണ് വെള്ളം കൊണ്ടു വരുന്നത്. അതിൽ നിന്നും ഒരു പരന്ന പാത്രത്തിലേക്കാണ് വെള്ളം ഒഴിച്ചു കൊടുക്കുന്നത്. ഒരു പേടിയും ഇല്ലാതെടയാണ് ഇയാൾ ചീറ്റകളെ സമീപിക്കുന്നതും വെള്ളം നൽകുന്നതും. ചീറ്റകളും വളരെ കൂളായാണ് വന്നു വെള്ളം കുടിക്കുന്നത്.
അടുത്തായി വേറെയും കുറച്ചാളുകളുണ്ട്. വനംവകുപ്പ് വന്യമൃഗങ്ങളുടെ അടുത്ത് ചെല്ലുന്നത് അപകടകരമാണ് എന്നും അകലം സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.