ഇപ്പോ ആരാ വിളിച്ചേ? കാക്കേ നീയെങ്ങാനും ആണോ, നോക്കണ്ട ഞാൻ തന്നെയാ
Saturday, April 5, 2025 11:14 AM IST
സമൂഹമാധ്യമങ്ങളിൽ വരുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോകളും ഫോട്ടോകളുമൊക്കെ പെട്ടന്നു തന്നെ വൈറലാകാറുണ്ടല്ലേ. sneekspot.media എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു കാക്കയുടെ വീഡിയോയാണ് വൈറൽ.
മനുഷ്യരെപ്പോലെ സംസാരിക്കുന്നു എന്നതാണ് ഈ കാക്കയുടെ പ്രത്യേകത. പാൽഘറിലെ വാഡ താലൂക്കിലെ ഒരിടത്തുള്ള കാക്കയാണിതെന്നും തനുജ മുക്നെ എന്ന സ്ത്രീയാണ് കാക്കയെ വളർത്തുന്നതെന്നുമാണ് വീഡിയോയുടെ ഇൻട്രോയിൽ പറഞ്ഞിരിക്കുന്നത്.
തത്തയും മൈനയുമൊക്കെ മനുഷ്യരെപ്പോലെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും ഒരു കാക്ക സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നതെന്നും പലരും പറയുന്നുണ്ട്. മാത്രവുമല്ല നാട്ടുകാരടക്കം ഈ കാക്കയുടെ സംസാം കേട്ട് ഞെട്ടിയിരിക്കുകയാണ്.
പാപാ, മമ്മി, കാക്ക തുടങ്ങിയ പേരുകളൊക്കെ കാക്ക വിളിക്കും. മൂന്നു വർഷം മുന്പാണ് സ്ത്രീക്ക് കാക്കയെ തന്റെ തോട്ടത്തിൽ നിന്നും കിട്ടിയത്. പരിക്കേറ്റ അവശ നിലയിലായിരുന്ന കാക്കയെ പരിചരിച്ച് ആരോഗ്യം വീണ്ടെടുത്തത് ഇവരായിരുന്നു. എന്തായാലും കാക്കയുടെ ഈ സംസാരം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.