ഞാൻ ശക്തനായ ആൺകുട്ടിയാണ്; പല്ലു പോയ വേദനയിലും നെഞ്ചിൽ തട്ടി പറയുന്ന കുഞ്ഞ്
Saturday, March 29, 2025 10:25 AM IST
കുഞ്ഞുങ്ങളുടെ പല്ല് പറിയ്ക്കുന്നത് അൽപ്പം ടാസ്കാണ്. പ്രത്യേകിച്ചും പാൽപ്പല്ലുകളിൽ ആദ്യം ഇളകുന്നത് പറിക്കുന്പോൾ ഇതെന്താണെന്നറിയാതെ കുഞ്ഞുങ്ങൾ വിഷമിക്കും. വേദന, ചോര ഇതൊക്കെ കണ്ട് പേടിക്കുകയും ചെയ്യും. അവരുടെ വേദനയാണ് മാതാപിതാക്കൾക്ക് കാണാൻ പറ്റാത്തത്. അച്ഛനും അമ്മയ്ക്കും ഉള്ളിൽ വിഷമമം ഉണ്ടെങ്കിലും അവർ അതു പുറത്തു കാണിക്കാതെ മക്കൾക്ക് ധൈര്യം നൽകും. ഇത് വളരെ നിസാരമല്ലേ എന്നു ചോദിച്ച് ആശ്വസിപ്പിക്കും.
അങ്ങനെയൊരു അച്ഛനും മകനുംസമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകന്റെ പല്ല് ഇളകി ഇരിക്കുകയാണ് അത് പറിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അച്ഛൻ.അതിനായി കയ്യിൽ നൂലൊക്കെയുണ്ട്. മകനാകട്ടെആകെ പേടിച്ച് കരഞ്ഞിരിക്കുകയാണ്. അച്ഛൻ മകനോട് പേടിക്കൊനൊന്നുമില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയും ധൈര്യം കൊടുക്കുകയുമാണ്.
hanumanuthakur എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ മകന്റെ പാൽപ്പല്ലിൽ നൂലുകെട്ടി വലിക്കുന്പോൾ വേദനയും പേടിയും കൊണ്ട്കരയുന്ന മകനോട്, പേടിക്കുകയൊന്നും വേണ്ട. നീ ശക്തനായ ആൺകുട്ടിയാണെന്നാണ് അച്ഛൻ പറയുന്നത്.
അതു കേട്ട് വേദനക്കിടയിലും അവൻ കണ്ണീരോടെ പറയുകയാണ് ഞാൻ ശക്തനാണ് എനിക്ക് വേദന എടുക്കിന്നില്ലെന്ന്. പല്ലു പറിച്ചു കഴിയുന്പോൾ അവൻ തന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് സ്ട്രോംഗ് ബോയിയാണെന്നു പറഞ്ഞുകൊണ്ടാണ് കരയുന്നത്. മിടുക്കനായ മകനെയും മകനൊപ്പം നിൽക്കുന്ന അച്ഛനെയും അഭിന്ദിച്ച് നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.