എവിടെയായിരുന്നു ഇത്ര നേരം , ഞാനെത്ര പേടിച്ചുവെന്നറിയാമോ? കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നായയും ഉടമയും മനം നിറഞ്ഞ് കണ്ടു നിന്നവർ
Saturday, March 22, 2025 10:57 AM IST
നായകളും അവരുടെ ഉടമകളും തമ്മിലുള്ള ബന്ധം മനസ് നിറയ്ക്കുന്നതാണ്. കാണാതായ നായ തിരിച്ചു വരുന്പോഴുള്ള സ്നേഹപ്രകടനങ്ങൾ പലപ്പോഴും ഹൃദയം നിറയ്ക്കുന്നതുമാണ്. അതുപോലൊരു വീഡോയയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഡൽഹി സ്വദേശിയുടെ ഗോൾഡൻ റിട്രീവറിനെയാണ് കാണാതായത്. അദ്ദേഹം തന്റെ നായയെ അന്വേഷിച്ച് ഏറെ അലഞ്ഞു. നായയുടെ ഫോട്ടോയുള്ള പോസ്റ്ററുകളും വഴിയരികിലെല്ലാം പതിച്ചു. ഒടുവിൽ നായയെ കണ്ടെത്തി.
ചാർളി എന്നായിരുന്നു കാണാതായ നായയുടെ പേര്. അവന്റെ കഴുത്തിൽ ചെയിനും ഉണ്ടായിരുന്നു. അടുത്തെവിടെയെങ്കിലും അവൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമ. ആ വിശ്വാസത്തിലാണ് അവിടെയെല്ലാം അന്വേഷിച്ചത്. ഒത്തിരി നേരം അന്വേഷിച്ചിട്ടും കാണാതെ വന്നതോടെ പോസ്റ്റർ പതിച്ചതാണ് തുണയായത്. പോസ്റ്റർ കണ്ട ഒരു കടക്കാരൻ നായയെ കണ്ടിരുന്നുവെന്നു പറഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിലാണ് നായയെ അലിഗഡിലേക്ക് കടത്തിയതായി അറിയുന്നത്. നായയുടെ ഉടമയ്ക്ക് അലഗഡിലെ ചിലരെ പരിചയമുണ്ടായിരുന്നു. ആ ധൈര്യത്തിൽ അദ്ദേഹം അലിഗഡിലേക്കു പോയി. പക്ഷേ, അവിടെ ചെന്നതിനുശേഷമുള്ള കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.
https://packaged-media.redd.it/vx5q2yojivpe1/pb/m2-res_640p.mp4?m=DASHPlaylist.mpd&v=1&e=1742626800&s=9d96be16ba8e432adfebc8c9a7a9341ff4f7ef17
ചെറിയൊരു വാക്കുതർക്കത്തിനു ശേഷമാണ് നായ തങ്ങളുടെ പക്കലുണ്ടെന്ന് സമ്മതിച്ചത്. ഒടുവിൽ ചാർളിയെ ഉടമ സ്വന്തമാക്കി. ചാര്‍ളിയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഉടമ റെഡിറ്റിൽ ഒരു കുറിപ്പെഴുതിയിട്ടിരുന്നു.
കുറിപ്പു മാത്രമല്ല, രാത്രിമുഴുവനുമുള്ള അലച്ചിലൊനൊടുവിൽ ചാർളിയും ഉടമയും തമ്മിൽ കണ്ടുമുട്ടുന്നതും അവരുടെ സ്നേഹപ്രകടനങ്ങളും പകർത്തിയവീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. രണ്ടുപേരും കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയുമൊക്കെ ചെയ്താണ് സ്നേഹം പ്രകടിപ്പിച്ചത്. എന്തായാലും വീഡിയോ കണ്ടവരുടെയൊക്കെ മനം നിറച്ചു.ചിലരെഴുതി.