ഈ ചായയ്ക്കെന്തായാലും രുചി കൂടും; എന്തു രസമായിട്ടാ ചായ ഉണ്ടാക്കുന്നത്
Thursday, March 20, 2025 10:53 AM IST
സ്നേഹത്തോടെയുണ്ടാക്കുന്ന ചായയ്ക്ക് രുചി കൂടുമെന്നൊക്കയല്ലേ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ചായയുണ്ടാക്കുന്ന ഒരു വീഡിയോയിൽ സ്നേഹം മാത്രമല്ല നിഷ്കളങ്കതയും ചേർന്നിട്ടുണ്ട്. അപ്പോൾ രുചിയെന്തായാലും കൂടും.
എൽകെജി വിദ്യാർഥകളാണ് ചായയുണ്ടാക്കുന്നത്. അവർക്കും അവരുടെ പ്രിൻസിപ്പലിനും വേണ്ടിയാണ് ചായയുണ്ടാക്കുന്നത്. അനിൽ ചൗധരിയെന്നയാളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
വീഡിയോയിൽ, ഒരു കൊച്ചുകുട്ടി മൈക്രോഫോൺ പിടിച്ച്, ചായ ഉണ്ടാക്കാൻ പഠിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിക്കുന്നു. തുടർന്ന് അവൻ തന്റെ സഹപാഠിയെ നോക്കി, "ചോട്ടു, ആപ്കോ ചായ ബനാനി ആതി ഹേ?" (ചോട്ടു, നിനക്ക് ചായ ഉണ്ടാക്കാൻ അറിയാമോ?) എന്ന് ചോദിക്കുന്നു. മറ്റേ കുട്ടി നിഷ്കളങ്കമായി "ഇല്ല" എന്ന് മറുപടി നൽകുന്നു.
തുടർന്ന് വിദ്യാർത്ഥികൾ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ പാലിക്കുകയും ഒടുവിൽ ഒരുമിച്ച് ചായ തയ്യാറാക്കുകയും ചെയ്യുന്നു. കുട്ടികൾ സന്തോഷത്തോടെ ചായ കുടിക്കുന്നതോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്, എന്തായാലും വീഡിയോ ഓൺലൈനിൽ വൈറലായി. നിരവധിപ്പേരുടെ ഹൃദയങ്ങളെ ഇത് നിറച്ചുവെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ പഠനത്തെ എങ്ങനെ രസകരമാക്കുന്നു എന്നുള്ള അഭിനന്ദങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.