മലയ്ക്കു പിന്നിൽ നിന്നും പറന്നുയരും ബുദ്ധ പ്രതിമയെ വണങ്ങി തിരിച്ചു പോകും; അന്യഗ്രഹ വാഹനങ്ങളെ കാണാൻ തിരക്ക്
Wednesday, March 19, 2025 12:12 PM IST
അന്യഗ്രഹ ജീവികളും പറക്കുംതളികയുമൊക്കെയാഥാർഥ്യമാണോ അല്ലയോ എന്നൊന്നും ഇനിയും ബോധ്യമായിട്ടില്ല പക്ഷേ, അന്യഗ്രഹ വാഹനങ്ങൾ പലപ്പോഴായി കണ്ടുവെന്നു പറയുന്ന പല സ്ഥലങ്ങളും നിലവിലുണ്ട്. ഇപ്പോഴിതാ തായ്ലൻഡിലെ ഒരു സ്ഥലത്ത് അന്യഗ്രഹ വാഹനങ്ങൾ വന്നുപോകുന്നുവെന്നാണ് പറയുന്നത്.
അമേരിക്കയിലെ നോവാഡയിലെ ഏരിയ 51 ൽ അന്യഗ്രഹവാഹനങ്ങൾ വന്നു പോകുന്നുവെന്നാണ് പറയുന്നത്. ഇതോടെ ഇത് യുഎസ് എയർഫോഴ്സിന്റെ പ്രേത്യക സംരക്ഷിത മേഖലയാണ്. തായ്ലന്‍ഡിന്റെ ഏര്യാ 51 എന്നാണ് തായ്ലൻഡിലെ അന്യഗ്രഹവാഹനങ്ങൾ വന്നു പോകുന്ന സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ, ഇവിടം തായ്ലന്ഡ് സൈന്യത്തിന്റെ കീഴിലൊന്നുമല്ല.
പക്ഷേ, ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. അന്യഗ്രഹ വാഹനങ്ങളെ കാണാനെത്തുന്നവരുടെ തിരക്കാണിവിടെ. തായ്ലന്ഡിലെ കഹോ കലാ മലയിലാണ് അന്യഗ്രഹ വാങ്ങനങ്ങളുടെ സ്ഥിരം സാന്നിധ്യം.
മലയുടെ പിന്നില്‍ നിന്നും പറന്നുയരുന്ന അന്യഗ്രഹവാഹനങ്ങൾ അവിടെയുള്ള ഒരു ബുദ്ധ വിഗ്രഹത്തന് മുന്നിലെത്തി വണങ്ങി തിരിച്ചു പോകുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ദിവസവുംഒരു വാഹനത്തെയെങ്കിലും കാണുമെന്ന പ്രദേശവാസികളുടെ അഭിപ്രായം കേട്ടതോടെ ട്രാവിസ് ലിയോണ്‍ പ്രൈസ് എന്ന വ്ളോഗർ അന്യഗ്രഹ വാഹനത്തെ കാണാനായി എത്തിയിരിക്കുകയാണ്.
വ്ളോഗർ പോസ്റ്റ് ചെയ്ത വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പെട്ടന്നു തന്നെ ശ്രദ്ധ നേടി. ട്രാവിസ് അന്യഗ്രഹങ്ങൾ സ്ഥിരമായി കാണാറുള്ള ഇടത്തേക്ക് പോയി. അദ്ദേഹം അവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്നു പറയുന്നുണ്ട്. കഹോ കലാ മലയിലെ ബുദ്ധ ക്ഷേത്രം സന്ദർശിച്ച് മെഡിറ്റേഷന്‍ ചെയ്താല്‍ അന്യഗ്രഹവാഹനങ്ങളെ കാണാമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതിനായി യുഎഫ്ഒ ക്ലബും യുഎഫ്ഒയെ കാണാനുള്ള പ്രത്യേക ഇരിപ്പിടങ്ങളും അടക്കം അവിടെയുണ്ട്.
യുഎഫ്ഒയെ കാണാന്‍ ട്രാവിസ് ഒരു രാത്രി ചെലവിട്ടു. പക്ഷേ, വ്യക്തമായി ഒരു വാഹനത്തെയും അദ്ദേഹത്തിന് കാണാൻ പറ്റുന്നില്ല. എന്നാൽ ചില വെളിച്ചങ്ങൾ ട്രവിസ് പകര്‍ത്തി. എന്നാല്‍ അത് ഡ്രോണ്‍ പോകുന്നതാണെന്നായിരുന്നു വീഡിയോകണ്ടവർ പറഞ്ഞത്.
അതേസമയം വീഡിയോയ്ക്ക് താഴെ പ്രദേശവാസിയാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരാൾ തന്റെ കുട്ടിക്കാലത്തും ഇങ്ങനെ ചിലത് കണ്ടിട്ടുണ്ടെന്നും അത്തരം സമയങ്ങളില്‍ വലിയ ശബ്ദം കേൾക്കാമെന്നും കമന്റ് ചെയ്തിട്ടുണ്ട്. മുത്തശ്ശിയോട് ചെറുപ്പത്തില്‍ ചോദിച്ചപ്പോൾ അത് പ്രേതമാണെന്നായിരുന്നു മറുപടിയെന്നും ഇപ്പോഴാണ് അന്യഗ്രഹ വാഹനങ്ങളിലേക്ക് എത്തിയതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.