വരന്റെ പ്രായം വധുവിന്റെ പ്രായത്തേക്കാൾ ഇരട്ടി; ഇതൊന്നും പ്രശ്നമല്ലെന്ന ഭാവത്തിൽ വധുവിന്റെ നൃത്തം
Tuesday, March 18, 2025 2:18 PM IST
വിവാഹ ദിനത്തിൽ നടക്കുന്ന സന്തോഷകരവും രസകരവുമായ പല ദൃശ്യങ്ങളും പലരുടെയും മനം കവരാറുണ്ട്. പക്ഷേ, ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ കണ്ടിട്ട് ആളുകൾ ആശ്ചര്യപ്പെടുകയും അത്ഭുതപ്പെടുകയുമാണ്. കാരണം മറ്റൊന്നുമല്ല വരന്റെയും വധുവിന്റെയും പ്രായമാണ്.
വരന്റെ പ്രായം 40 വധുവിന്റെ പ്രായം 24. വരന്റെ പ്രായത്തിന്റെ പകുതിയോളമേയുള്ളു വധുവിനു പ്രായം. എന്നാലും എങ്ങനെ ഈ വിവാഹം എന്ന തരത്തിലാണ് വീഡിയോയ്ക്കു താഴെയുള്ള കമന്റുകൾ. തങ്ങളുടെ പ്രായ വ്യത്യാസത്തെയോർത്ത് സങ്കടപ്പെടുന്നവരെ ഒന്നും ശ്രദ്ധിക്കാതെ വിവാഹ വേദിയിൽ അതീവ സന്തോഷത്തോടെനൃത്തം ചെയ്യുകയാണ് വധു. വധുവിന്റെ സന്തോഷവും ആളുകളെ അദ്ഭുതപ്പെടുത്തുന്നുണ്ട്.
ഇത്രയും പ്രായവ്യത്യാസമുണ്ടായിട്ടും വധു എന്തുകൊണ്ടാണ് ഇത്ര സന്തോഷവതിയായി കാണപ്പെടുന്നവെന്നാതായിരുന്നു സമൂഹ മാധ്യമങ്ങളിലുള്ളവരുടെ സംശയം. ഇത്രയും പണം ചെലവഴിച്ച് നടത്തുന്ന ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തത്തില്‍ നാലാളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ പോലും പറ്റുന്നില്ലെങ്കിൽ പിന്നെന്താണു കാര്യമെന്നാണ് വീഡിയോ കണ്ടവരിൽ ഒരാൾ ചോദിച്ചത്.
മായങ്ക് കുമാര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ വധുവിന് 24 വയസാണെന്നും വരന് 40 വയസാണെന്നും പറയുന്നു. മാത്രവുമല്ല വരൻ ബീഹാര്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ സ്ഥിരം അധ്യാപകനാണെന്നും വ്യക്തമാക്കുന്നു.
നീല്‍കമൽ സിംഗിന്റെ പ്രശസ്ത ഭോജ്പൂരി സംഗീതമായ ധാര്‍ കമാര് രാജാജി എന്ന പാട്ടിനൊപ്പമാണ് വധു നൃത്തം ചെയ്യുന്നത് വരന് സ്ഥിരം ജോലിയാണെന്ന് കേട്ട സന്തോഷത്തിലാണ് നൃത്തവും വിവാഹവുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
വിവാഹം കഴിക്കണമെങ്കില്‍ ജോലി വേണമെന്നത് ഒരു മോശം ഏര്‍പ്പാടാണെന്ന് പറഞ്ഞവരും നിരവധിയാണ്. ചിലര്‍ വരന്റെ പ്രായത്തെ കളിയാക്കിയപ്പോൾ ചിലര്‍ വധുവിന്റെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചു.