ആഹാ ഈ കളിപ്പാട്ടം കൊള്ളമല്ലോ, നല്ല നീളമുണ്ട്, അനങ്ങുന്നുമുണ്ട്; പാന്പുമായി കളിക്കുന്ന കുട്ടി, അപകടകരമെന്നു സോഷ്യൽ മീഡിയ
Tuesday, March 18, 2025 12:30 PM IST
കുഞ്ഞുങ്ങളുടെ പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. അത് അവരുടെ കുസൃതികളോ, കൊഞ്ചലോ ഒക്കെയാകാം. പക്ഷേ, ഈ വീഡിയോ അൽപ്പം കടന്ന കയ്യായി പോയി. അപകടകരമാണെന്നു കണ്ടവരൊക്കെ പറയുന്നുണ്ട്. ഒരു കുട്ടി പാമ്പിനെ എടുത്ത് ഒരു വള്ളി പോലെ കളിക്കുന്നതാണ് വീഡിയോയിൽ. വീഡിയോകണ്ടവരെല്ലാം ആശങ്കപ്പെടുന്നുമുണ്ട്.
ഒരു കസേരയിൽ ഇരിക്കുകയാണ് കുഞ്ഞ്. അവൻ ആദ്യം അതിനെ എടുത്ത് തോളിൽ ഇടുന്നു.
12 ദശലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോകണ്ടത്. ഇടയ്ക്ക് കുട്ടി തന്റെ രണ്ട് കൈകളാലും പാമ്പിന്റെ തലയിൽ പിടിച്ച് കസേരയിൽ ഇടിക്കുന്നു. ഇഴജന്തു അവന്റെ അരികിലേക്ക് നീങ്ങുമ്പോൾ, കുട്ടി അത് എന്താണെന്നു നന്നായി നോക്കാൻ തലയിൽ പിടിക്കുന്നു. പാമ്പ് നാവ് പുറത്തേക്ക് നീട്ടുന്നത് കണ്ട് കുട്ടി ഞെട്ടിപ്പോയി, സോഫയിൽ നിന്ന് അതിനെ തള്ളിയിടാൻ ശ്രമിക്കുന്നുമുണ്ട്.
കുഞ്ഞിന് താൻ കളിക്കുന്ന വസ്തു അപകടകാരിയാണെന്നു അറിയില്ലല്ലോ അതെന്തോ കളിക്കാനുള്ള വസ്തുവാണെന്നാണ് കരുതുന്നത്. അതിനാലാണ് അത്ര ശാന്തനായി ഇരുന്ന് അതിനോട് പെരുമാറുന്നത്.
"vivek_choudhary_snake_saver" എന്ന ഇൻസ്റ്റ ഐഡിയിൽ നിന്നുമാണ് വീഡിയോപോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ദൃശ്യം നിരവധിയാളുകളെ വളരെയധികം ആശങ്കപ്പെടുത്തിയിട്ടുണ്ടെന്നു വീഡിയോയ്ക്കടിയിലെ കമന്റ് കണ്ടാലറിയാം. "കുട്ടികൾക്ക് എന്തെങ്കിലും ദോഷം വരുത്തുന്ന തരത്തിൽ ഒന്നും ചെയ്യരുത്, കുട്ടിയെ സൂക്ഷിക്കുക സഹോദരാ, ഒരു ലൈക്കിന് വേണ്ടി ചെയ്യുന്നത് കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കും, എന്നിങ്ങനെയാണ് ഇതിനു താഴെയുള്ള അഭിപ്രായങ്ങൾ.