"ക്യാ ഹുവാ' ഈ ക്യൂട്ട്ചോദ്യത്തിന് എങ്ങനെ ഉത്തരം പറയാതിരിക്കും
Monday, March 17, 2025 2:11 PM IST
അമേരിക്കൻ കണ്ടന്റ് ക്രിയേറ്ററായ ക്രിസ്റ്റൻ ഫിഷർ കുറച്ചു കാലമായി ഇന്ത്യയിലാണ് താമസിക്കുന്നത്. ക്രിസ്റ്റൻ തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യയിലെ ജീവിതത്തെക്കുറിച്ചും രസകരമായ നിത്യജീവിത സംഭവങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതിന് നിരവധി ആരാധകരുമുണ്ട്.
ഇപ്പോൾ വൈറലായിരിക്കുന്നത് ക്രിസ്റ്റിന്റെ കുഞ്ഞ് ഹിന്ദി സംസാരിക്കുന്ന വീഡിയോയാണ്.ഹിന്ദി വാക്കുകൾ കൊഞ്ചി പറയുന്ന കുഞ്ഞിന്റെ വീഡിയോ പെട്ടന്നു തന്നെ വൈറലായിട്ടുമുണ്ട്.
വീഡിയോ ആരംഭിക്കുന്നത് തന്നെ കുഞ്ഞ് വെള്ളം ചോദിക്കുന്നതോടെയാണ്. "പാനി", അവൾ തന്റെ മനോഹരമായ കുഞ്ഞു ശബ്ദത്തിൽ പറയുന്നു. ഇടയ്ക്ക് ക്യാ ഹുവാ എന്നും ചോദിക്കുന്നുണ്ട്.
അടുത്തതായി, കുഞ്ഞ് അമ്മയോട് ഒരു കളിപ്പാട്ടപ്പെട്ടി തുറക്കാൻ ആവശ്യപ്പെടുന്നു, "അമ്മേ ഖോലോ" (അമ്മേ, ഇത് തുറക്കൂ). ഹൃദയസ്പർശിയായ വീഡിയോയ്ക്ക് അടിക്കുറിപ്പായി ക്രിസ്റ്റൻ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് "എന്റെ അമേരിക്കൻ കുഞ്ഞ് ഹിന്ദി സംസാരിക്കുന്നത് എപ്പോഴും ഏറ്റവും ഭംഗിയുള്ള കാര്യങ്ങളിൽ ഒന്നായിരിക്കും.
അവൾക്ക് എത്രമാത്രം മനസ്സിലാക്കാനും സംസാരിക്കാനും കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ അധികമൊന്നും പറയുന്നില്ല, പക്ഷേ അവൾ ഹിന്ദിയിലും ഇംഗ്ലീഷിലും കാര്യങ്ങൾ പറയുന്നു. ഈ കൊച്ചു സുന്ദരി ഇന്ത്യയിലാണ് ജനിച്ചത്, അവൾക്ക് അറിയാവുന്നതെല്ലാം അതായിരുന്നു. അവൾ ശരിയായി വളരുകയാണ്.'
എനിക്ക് നിങ്ങളുടെ കുട്ടിയോടും അവൾ സംസാരിക്കുന്ന ഹിന്ദിയോടും സ്നേഹം തോന്നുന്നു." കാ ഹുവാ "ആണ് ഏറ്റവും നല്ലത്' ഒരാൾ വീഡിയോക്കു താഴെ അഭിപ്രായപ്പെട്ടു. മറ്റൊരാൾ എഴുതിയത് "എനിക്ക് ദിവസം മുഴുവൻ അവളെ കേൾക്കാൻ കഴിയുമെന്നാണ്. നിരവധിപേർ കമന്റുകളും ഹൃദയത്തിന്റെ ഇമോജികളുമായി വീഡിയോയ്ക്ക് താഴെ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്.