അയ്യേ പറ്റിച്ചേ... നിങ്ങൾ ഉറങ്ങുവാണോന്നു നോക്കിയതല്ലേ; കുസൃതിക്കാട്ടുന്ന സിംഹക്കുട്ടി
Monday, March 17, 2025 9:53 AM IST
കുഞ്ഞുങ്ങളുടെ കുസൃതിയും വികൃതിയുമൊക്കെ ആരെയും രസിപ്പിക്കുന്നതാണ്. അത് മനുഷ്യരായാലും മൃഗങ്ങളായാലും. സമൂഹമാധ്യമങ്ങളുടെഇഷ്ടം നേടിയിരിക്കുന്നത് ഒരു സിംഹക്കുട്ടിയാണ്. അവന്റെ കൃസൃതി നിറഞ്ഞ പ്രവൃത്തി സിംഹക്കുട്ടിയുടെ അമ്മയും അച്ഛനും അൽപ്പം അസ്വസ്ഥതയുണ്ടാക്കിയെങ്കിലും പിന്നീട് അവരും ഇതാസ്വദിക്കുന്നത് വീഡിയോയിൽ കാണാം.
നേച്വർ അമേസിംഗ് എന്ന എക്സ് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ, സിംഹക്കുട്ടിയുടെ മാതാപിതാക്കൾ വിശ്രമിക്കുകയാണ്. സിംഹക്കുട്ടിഅവരുട അടുത്ത് കളിച്ചു നടക്കുകയാണ്. അതിനിടയിലാണ് സ്വസ്ഥമായി വിശ്രമിക്കുന്ന മാതാപിതാക്കളെ കാണുന്നത്. അപ്പോൾ സിംഹക്കുട്ടിക്കൊരു സംശയം അവരെന്തായിരിക്കും അനങ്ങാതിരിക്കുന്നത്. ഉറങ്ങുകയാണോ എന്നൊരു ശങ്ക.
പിന്നെയൊന്നും ആലോചിച്ചില്ല പെട്ടെന്ന് അവരുടെ ദേഹത്തേക്ക് ഒരു ചാട്ടം. അതിനൊപ്പം മൃദുവായ ഒരു തള്ളലിലൂടെയും, കുഞ്ഞൻ അവരെ ഞെട്ടിച്ചു. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയാതെ ഞെട്ടിയെഴുന്നേൽക്കുന്ന ഇരുവരും ആദ്യം അന്പരപ്പും അസ്വസ്ഥതയും പുറത്തു കാണിക്കുന്നുണ്ട്.
തങ്ങളുടെ കുസൃതിക്കുടുക്കയുടെ വികൃതിയാണിതെന്നറിഞ്ഞതോടെ അവർ അത് ആസ്വദിക്കുന്നു. താൻ അവരെ ഞെട്ടിച്ചെന്നോ ഉറക്കം നഷ്ടപ്പെടുത്തിയെന്നോ ഉള്ള ബാവമില്ലാതെ കുഞ്ഞൻ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി അമ്മയ്ക്ക ഉമ്മകൊടുക്കുകയും അമ്മയുമായി കളിക്കുകയുമാണ്.
സിംഹക്കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്ന വീഡിയോ ഇതിനകം 1.2 ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. കുഞ്ഞിന്റെ മനോഭാവത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. "മൃഗലോകത്തിൽ പോലും, മാതാപിതാക്കൾക്ക് ഒരു മിനിറ്റ് സമാധാനം ലഭിക്കുന്നില്ല!" ഇതായിരുന്നു ഒരാളുടെ അഭിപ്രായം. "കുഞ്ഞ് അമ്മയുടെ അടുത്തേക്ക് ആലിംഗനത്തിനായി ഓടുന്നത് വളരെ ഇഷ്ടമാണ് എത്ര മനോഹരം! എന്നായിരുന്നു മറ്റൊരു കമന്റ്.