അമ്മയുള്ളപ്പോൾ എന്തിന് അമ്യൂസ്മെന്റ് പാർക്ക്; ഈ ഐഡിയ കൊള്ളമല്ലോയെന്ന് സോഷ്യൽ മീഡിയ
Friday, March 7, 2025 2:19 PM IST
പാർക്കിൽ പോണം, ബിച്ചിൽ പോണം എന്നു വാശി പിടിക്കാത്ത കുഞ്ഞുങ്ങളുണ്ടാകുമോ? പ്രത്യേകിച്ച് അമ്യൂസ്മെന്റ് പാർക്കുകളിൽ പോകാൻ ഇഷ്ടപ്പെടാത്തവരും കുറവായിരിക്കുമല്ലേ. വെള്ളവത്തിൽ കളിക്കാനും റൈഡുകളിൽ കയറാനുമൊക്കെയാണ് പാർക്കിൽ പോകണമെന്ന് വാശിപിടിക്കുന്നത്.
പക്ഷേ, തീരെ ചെറിയ കുഞ്ഞുങ്ങളെ ഇത്തരം സാഹസങ്ങൾക്കു കൊണ്ടു പോകുന്നത് അത്ര സുരക്ഷിതമല്ല. പാർക്കിൽ ചെന്നതിനുശേഷം അതിൽ കയറം, ഇതിൽ കയറണം എന്നു പതുക്കെ പറഞ്ഞു തുടങ്ങുന്നവർ മാതാപിതാക്കൾ വിലക്കുന്നതോടെ വാശിയും കരച്ചിലുമൊക്കെയായി ആകെ ബഹളത്തിലേക്ക് നീങ്ങും.
ഈ വാശിയും കരച്ചിലുമൊക്കെ ഒഴിവാക്കാൻ ഒരമ്മ ചെയ്ത തന്ത്രപൂർവ്വമായ നീക്കമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഈ അമ്മ തന്റെ മകൾക്കായി ഒരു റോളർ കോസ്റ്റർ തന്നെ വീട്ടിൽ സെറ്റ് ചെയ്തിരിക്കുകയാണ്. ഒന്നരമിനിറ്റ് മാത്രം നീളുന്ന ഒരു വീഡിയോയിലാണ് അമ്മയുടെയും മകളുടെയും രസകരമായ ദൃശ്യങ്ങളുള്ളത്.
https://twitter.com/TheFigen_/status/1897277897293095232?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1897277897293095232%7Ctwgr%5Efa16c50728b637600f7a5f3215fd71a0b7aa4f97%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FTheFigen_%2Fstatus%2F1897277897293095232%3Fref_src%3Dtwsrc5Etfw
അമ്മയുടെ മടയില്‍ ഒരു കസേര കമിഴ്ത്തിവെച്ച് അതിനുമുകളിലായാണ് മകൾ ഇരിക്കുന്നത്. മകൾ കസേരയുടെ മുന്‍കാലുകളില്‍ പിടിച്ചിരിക്കുകയാണ്. അമ്മ പിന്‍കാലുകളിലും പിടിച്ചിട്ടുണ്ട്. മുന്നിലെ സ്ക്രീനില്‍ റോളർ കോസ്റ്ററിന്റെ വീഡിയോ വെച്ചിട്ടുണ്ട്.
അതിൽ വളഞ്ഞും പുളഞ്ഞും റോളർ കോസ്റ്റർ മുന്നോട്ടു പോകുന്നതിനനുസരിച്ച് അമ്മ കസേരയുടെ കൈലില്‍ പിടിച്ച് അതേ രീതിയിൽ കസേര ചലിപ്പിക്കുന്നു. മുന്നിലെ കാഴ്ചയിൽ മുഴുകിയിരിക്കുന്ന മകൾ, താന്‍ റോളർ കോസ്റ്ററില്‍ യാത്ര ചെയ്യുകയാണെന്ന തരത്തില്‍ ആസ്വദിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
അമ്മയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോൺ ഒഴിവാക്കി മക്കൾക്കൊപ്പമിരിക്കാനുള്ള ചില സൂത്രങ്ങളാണിതൊക്കെ എന്നു പറയുന്നവരാണധികവും. ഒരു രൂപ പോലും ചെലവില്ലാതെ റോളർ കോസ്റ്റർ റൈഡ് ചെയ്യാമെന്ന് മനസിലായി. ദി ഫിഗെൻ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തങ്ങൾക്കും വീട്ടില്‍ അത്തരമൊരു റോളര്‍ കോസ്റ്റര്‍ ഒരുക്കണമെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.