അവനെ തല്ലിയാൽ അമ്മയെ ഞാൻ അച്ഛനെക്കൊണ്ട് തല്ലിക്കും; കുഞ്ഞനിയനെ അമ്മയുടെ വഴക്കിൽ നിന്നും സംരക്ഷിക്കുന്ന ചേച്ചി; വീഡിയോ
Friday, January 17, 2025 10:00 AM IST
ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധങ്ങളിലൊന്നാണ് സഹോദരങ്ങൾ തമ്മിലുള്ളത്. പ്രായമാകുന്പോഴാണ് തങ്ങളുടെ കുട്ടിക്കാലത്തിന്റെ മനോഹാരിത പലരും ഓർത്തെടുക്കുക. ആ കാലം വീണ്ടെടുക്കാനാകുമോ എന്ന ചോദ്യത്തിൽ നിന്നുതന്നെ തുടങ്ങാം.
കുട്ടിക്കാലത്തെ സഹോദരങ്ങൾ തമ്മിലുള്ള കലഹങ്ങൾ പതിവാണ്. പരസ്പരം പാരവെയ്ക്കലും സ്നേഹവായ്പുകളുമെല്ലാം ഇതിനെ കൂടിുതൽ ഭംഗിയുള്ളതാക്കി തീർക്കാറുണ്ട്. അമ്മയോ അച്ഛനോ സഹോദരങ്ങളിലാരെയെങ്കിലും ഒന്നു തല്ലാൻ വന്നാൽ നമ്മുടെ മനസ് അറിയാതെയെങ്കിലും ഒന്നു നൊന്തുപോകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഗുൽസാർ സാഹിബ് എന്ന് എക്സ് ഹാന്റിലില്‍ നിന്നുമാണ് അത്തരമൊരു സ്നേഹനിർഭരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സഹോദരി തന്റെ ഇളയ സഹോദരന് വേണ്ടി അമ്മയുമായി വഴക്കിട്ടുഎന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ അമ്മയുടെ വഴക്കില്‍ നിന്നും തന്റെ കുഞ്ഞനുജനെ വീറോടെ സംരക്ഷിക്കുന്ന കുഞ്ഞേച്ചിയെ കാണാം.
അവൾ അനുജന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കുന്നു. അമ്മയോട് അനിയനെ തൊട്ടാല്‍ വിവരം അറിയുമെന്ന് വെല്ലുവിളിക്കുന്നു. വീറോടെ അനിയന് വേണ്ടി അവൾ പോരാടുന്നു. ഇടയ്ക്ക് അനിയനോടുള്ള സ്നേഹം കാണിക്കാന്‍ അവൾഅവന്റെ നിറുകയില്‍ ചുംബിക്കുന്നു.
കുട്ടികള്‍ ഇരുവരും കരഞ്ഞ് കൊണ്ട് നില്ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ചേച്ചി അമ്മയുടെ നേരെ കൈചൂണ്ടിക്കൊണ്ട് കരച്ചിലിനിടെയിലും രൂക്ഷമായി സംസാരിക്കുന്നത് കാണാം.
മണ്ണ് തിന്നതിന് ഇളയ സഹോദരനെ വഴക്ക് പറയാന്‍ അമ്മ മകളോട് ആവശ്യപ്പെടുന്നു. എന്നാല്‍, അമ്മയുടെ ആവശ്യം നിരസിച്ച ചേച്ചി അവനെ വഴക്ക് പറഞ്ഞാല്‍ അച്ഛനോട് പറഞ്ഞ് കൊടുക്കും എന്ന് അറിയിക്കുന്നു. ഇതിനിടെ അമ്മയുടെ മുന്നില്‍ നിന്നും തല്ല് കൊള്ളാതെ അനിയനെ മാറ്റാനും അവൾ ശ്രമിക്കുന്നതും കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേരെ വീഡിയോ തങ്ങളുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ചിലര്‍ എനിക്ക് ഇതുപോലൊരു ചേച്ചി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ തങ്ങളും തങ്ങളുടെ സഹോദരനെയോ സഹോദരിയെയോ അമ്മയുടെ തല്ലില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തിയ ഓര്‍മ്മകൾ പങ്കുവച്ചു. ഇതുപോലൊരു ചേച്ചിയെ ലഭിച്ച ആ കുഞ്ഞ് സഹോദരന് ഏറ്റവും ഭാഗ്യം ചെയ്തവാനാണെന്ന് ചിലരെഴുതി.