മേഘങ്ങള്‍ക്കു മുകളിൽ മനുഷ്യരെ കണ്ടു! വിമാനയാത്രികൻ പകർത്തിയ ദൃശ്യങ്ങൾ സത്യമോ?
Monday, January 6, 2025 1:29 PM IST
അന്യഗ്രഹ ജീവികളെ കണ്ടെന്നും അവയുടെ സാന്നിധ്യം അനുഭവപ്പെട്ടെന്നും ഇടയ്ക്കിടെ കേൾക്കുന്നതാണ്. എന്നാൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നു സ്ഥിരീകരിക്കാനോ ഇല്ലെന്ന് ഉറപ്പിച്ചു പറയാനോ ഒരു ശാസ്ത്രകാരനും തയാറായിട്ടില്ല. ഭൂമിയുടെ ഉത്പത്തി അടക്കം പല കാര്യങ്ങളിലും ധാരണയില്ലാത്തതുപോലെ അന്യഗ്രഹ ജീവികളുടെ കാര്യത്തിലും ആർക്കുമൊരു തീർച്ചയില്ലെന്നു സാരം.
അതിനിടെ മേഘങ്ങള്‍ക്കു മുകളിലൂടെ നടക്കുന്ന മനുഷ്യരെ കണ്ടെന്ന് അവകാശപ്പെട്ട് ഒരു വിമാനയാത്രികൻ എക്സ് ഹാന്റിലില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്. ആയിരക്കണക്കിന് അടി ഉയരത്തിലൂടെ പറക്കുന്ന വിമാനത്തില്‍നിന്നു ചിത്രീകരിച്ചതാണു വീഡിയോ. വീഡിയോയില്‍ മേഘങ്ങള്‍ക്കു മുകളില്‍ നിൽക്കുന്നതുപോലെയുള്ള മനുഷ്യരൂപങ്ങളെ കാണാം.
മൂന്നു ദിവസംകൊണ്ടു 48 ലക്ഷം പേരാണു വീഡിയോ കണ്ടത്. ഇവരിൽ നിരവധിപ്പേര്‍ വീഡിയോയിൽ കാണുന്നത് അന്യഗ്രഹ ജീവികളാണെന്നു തറപ്പിച്ചു പറഞ്ഞു. എന്നാൽ മറ്റു ചിലർ വീഡിയോയുടെ ആധികാരികതയെക്കുറിച്ചു സംശയം പ്രകടിപ്പിച്ചു. ഉയരം കൂടിയ കെട്ടിടങ്ങളില്‍നിന്ന് ഉയരുന്ന നീരാവിയാകാം മനുഷ്യരൂപങ്ങളായി തോന്നിച്ചതെന്ന് ഒരാള്‍ എഴുതി. എന്നാല്‍ ഇതിനും സ്ഥിരീകരണമൊന്നുമില്ല.