ഇത് ക്രൂരതയുടെ അങ്ങേയറ്റമല്ലേ? ഒട്ടകത്തെ ബൈക്കിലിരുത്തി കൊണ്ടുപോകുന്ന യുവാക്കൾ വീഡിയോ
Friday, December 6, 2024 1:35 PM IST
ഈ കാഴ്ച കാണുന്പോൾ എങ്ങനെ ഇങ്ങനൊയൊക്കെ ചെയ്യാൻ സാധിക്കുന്നുവെന്ന ചോദ്യം അറിയാതെയെങ്കിലും നമ്മുടെ മനസിൽ ഉയരും. അത്തരത്തിലൊരു കാഴ്ചയിലേയ്ക്കാണ് ഇന്നത്തെ വീഡിയോ കൊണ്ടുപോകുന്നത്.
ഒരു ഒട്ടകവുമായി ബൈക്കില്‍ പോകുന്ന രണ്ട് യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ. അത്യാവശ്യം തിരക്കുള്ള റോഡില്‍ കൂടിയാണ് ഈ യാത്രയെന്ന് ഓർക്കണം. രണ്ടുപേർക്ക് നടുവിലായാണ് ഒട്ടകം ഇരിക്കുന്നത്. ഇതിനെ പുറകിലിരിക്കുന്ന ഒരു യുവാവ് താങ്ങിപിടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ ഇവർ ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന ചോദ്യങ്ങൾ.
ഇത്രയും വലിയൊരു മൃഗത്തെ ഇത്ര അനായാസമായി എങ്ങനെയാണ് ഒരു ബൈക്കില്‍ കൊണ്ടു പോകാന്‍ കഴിയുന്നത് എന്നതായിരുന്നു കാഴ്ചക്കാരുടെ സംശയം.