കു​ര​ങ്ങു​ക​ള്‍ വ​ലി​യ വി​കൃ​തി​ക​ള്‍ കാ​ട്ടാ​റു​ണ്ട​ല്ലൊ. പ​ല​പ്പോ​ഴും, അ​റി​ഞ്ഞോ അ​റി​യാ​തെ​യോ, അ​വ ഉ​പ​യോ​ഗ​മു​ള്ള സാ​ധാ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​റു​ണ്ട്. ഇ​ത് മ​നു​ഷ്യ​ര്‍​ക്ക് വ​ലി​യ നാ​ശ​ന​ഷ്ടം വ​രു​ത്താ​റു​ണ്ട്.

എ​ന്നി​രു​ന്നാ​ലും കു​ര​ങ്ങു​ക​ളെ ആ​ളു​ക​ള്‍ അ​ങ്ങ​നെ ഉ​പ​ദ്ര​വി​ക്കാ​റി​ല്ല. പ​ല​രും അ​വ​യെ ദൈ​വീ​ക​മാ​യാ​ണ് കാ​ണു​ന്ന​തും.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ പ​റ​യു​ന്ന​ത് ഒ​രു കു​ര​ങ്ങ​ന്‍റെ ചാ​ട്ടം നി​മി​ത്തം ഒരു കാ​റു​കാ​ര​ന് സം​ഭ​വി​ച്ച ന​ഷ്ട​മാ​ണ്. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ വ​ലി​യ​യേ​റി​യ ഒ​രു കാ​ര്‍ റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന​താ​യി കാ​ണാം. പെ​ട്ടെ​ന്ന് ഒ​രു കു​ര​ങ്ങ​ന്‍ മു​ക​ളി​ല്‍ നി​ന്ന് കാ​റി​ലേ​ക്ക് വീ​ഴു​ക​യും അ​തി​ന്‍റെ സ​ണ്‍​റൂ​ഫ് ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​ന്നു.

കു​ര​ങ്ങ​ന്‍ സ​ണ്‍​റൂ​ഫി​ല്‍ ഇ​ടി​ച്ച് നേ​രെ കാ​റി​നു​ള്ളി​ല്‍ എ​ത്തു​ക​യാ​ണ്. കു​ര​ങ്ങ​ന്‍ വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് റോ​ഡി​ല്‍ നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍ ഞെ​ട്ടി​നോ​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ കു​ര​ങ്ങ​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല. അ​ത് ഉ​ട​ന്‍ ത​ന്നെ കാ​റി​ല്‍ നി​ന്ന് ചാ​ടി പ്ര​ദേ​ശം വി​ടു​ന്നു.

എ​ന്നാ​ല്‍ കാ​റി​ന്‍റെ സ​ണ്‍​റൂ​ഫി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തി​നാൽ ഉ​ട​മ​യ്ക്ക് ഏ​ക​ദേ​ശം 30,000-40,000 രൂ​പ ന​ഷ്ടം വ​ന്നി​ട്ടു​ണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്താ​യാ​ലും "കു​ര​ങ്ങ​ന്‍ ഭാ​ഗ്യ​വാ​നും കാ​റു​കാ​ര​ന്‍ ഹ​ത​ഭാ​ഗ്യ​നും' എ​ന്നാ​ണ് നെ​റ്റി​സ​ണ്‍​സി​ല്‍ ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.