വിവാഹവീട്ടിൽ ഒരുകൂട്ടം പുരുഷന്മാരുടെ ഭ്രാന്തന് നൃത്തം; വീഡിയോ
Tuesday, November 19, 2024 12:36 PM IST
ആഘോഷങ്ങള്‍ക്കിടെ പാട്ടും ഡാന്‍സും സ്വാഭാവിക കാര്യമാണല്ലൊ. ചിലര്‍ വളരെ താളാത്മകമായി നൃത്തംചെയ്യുമ്പോള്‍ പലരും വല്ലാത്ത തരത്തില്‍ ഭ്രാന്തമായി ചുവടുവയ്ക്കും. ഇത്തരത്തിലൊന്നു കഴിഞ്ഞയിടെ സമൂഹ മാധ്യമങ്ങളില്‍ എത്തുകയുണ്ടായി.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു കല്യാണം ആഘോഷിക്കുന്നതിനിടയില്‍ നടക്കുന്ന സംഭവമാണുള്ളത്. ദൃശ്യങ്ങളില്‍ ഒരുകൂട്ടം പുരുഷന്മാര് ആവേശകരമായ നൃത്തത്തില്‍ ഏര്‍പ്പെടുകയാണ്.
ഇവരില്‍ ചിലര്‍ പാത്രങ്ങള്‍ വലിച്ചെറിയുന്നു. ചിലര്‍ തൂണുകളില്‍ കയറുന്നു. നൃത്തത്തിനിടെ ചിലര്‍ കസേരകള്‍ വലിച്ചെറിയുകയും ടെന്റ് തുണി ഉപയോഗിച്ച് ഓടുകയും ചെയ്യുന്നു. മാത്രമല്ല ചുറ്റിക ഉപയോഗിച്ച് നിലത്തടിക്കുന്നതും കാണാം. മുഴുവന്‍ ക്ലിപ്പും ഒരു വലിയ വിചിത്രമായ ആഘോഷമാണ് കാട്ടുന്നത്.
ആളുകളെ ആശയക്കുഴപ്പത്തിലാക്കിയ നൃത്തത്തിന് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അവര്‍ എത്ര സന്തുഷ്ടരാണ്, ഒരു ദിവസം അവരും വിവാഹിതരാവും' എന്നാണൊരാള്‍ കുറിച്ചത്. "നൃത്തം നന്നാണ്. എന്നാല്‍ കസേരയും ടെന്റ് തുണിയും തകര്‍ക്കുന്നത് അത്ര നന്നല്ല' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.