തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍; തഡോബ സഫാരിയിലെ കാഴ്ച
Saturday, November 16, 2024 3:10 PM IST
വന്യമൃഗങ്ങള്‍ അപകടകാരികളാണല്ലൊ. ഇവയുടെ മുന്നിലെങ്ങാനും പെട്ടാലുള്ള കാര്യം പറയേണ്ടതില്ലല്ലൊ. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം മൃഗങ്ങളുടെ വ്യത്യസ്തങ്ങളായ ദൃശ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്.
അത്തരമൊന്നിന്റെ കാര്യമാണിത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പറയുന്നത് രണ്ട് കടുവകള്‍ തമ്മിലുള്ള പോരാട്ടമാണ്. ദൃശ്യങ്ങളില്‍ ഉള്ളത് മഹാരാഷ്ട്രയിലെ തഡോബ സഫാരിയിലെ കാഴ്ചയാണ്.
തഡോബ-അന്ധാരി കടുവ സങ്കേതത്തില്‍ രണ്ട് കടുവകള്‍ പോരടിക്കുകയാണ്. ഒരു കൂട്ടം വിനോദസഞ്ചാരികള്‍ ജീപ്പില്‍ അവിടേക്ക് വരുന്നുണ്ട്. എന്നാല്‍ കടുവകള്‍ തമ്മിലെ വഴക്ക് കണ്ട് ഭയന്ന അവര്‍ അതിവേഗം അവിടെനിന്നും രക്ഷപ്പെടാന്‍ വെപ്രാളം കാട്ടുന്നു.
എന്തായാലും അല്പനേരത്തെ അടിപിടിക്ക് ശേഷം കടുവകള്‍ പിന്‍വലിയുകയാണ്. ആളുകളും ആപത്തൊന്നും കൂടാതെ തിരിച്ച് പോകുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ ദേശീയ ഉദ്യാനമാണ് തഡോബ-അന്ധാരി ടൈഗര്‍ റിസര്‍വ., ഇന്ത്യയിലെ 47 പ്രൊജക്റ്റ് ടൈഗര്‍ റിസര്‍വുകളില്‍ ഒന്നാണിത്. ചന്ദ്രപുര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇത് നാഗ്പുര്‍ നഗരത്തില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണിത്. ഇന്ത്യന്‍ പുള്ളിപ്പുലികള്‍, കരടികള്‍, കാട്ടുപോത്തുകള്‍, മാന്‍, ചിറ്റ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഇവിടം.