ക​ടി​ച്ച പാ​ന്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി ആ​ശു​പ​ത്രി​യി​ൽ; ജീ​വ​ന​ക്കാ​ർ ഞെട്ടി
Friday, October 18, 2024 1:55 PM IST
പാ​മ്പുക​ടി​യേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ ക​ടി​ച്ച വി​ഷ​പ്പാ​ന്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി. ബി​ഹാ​റി​ലെ ഭ​ഗ​ൽ​പു​രി​ലാ​ണ് അ​ന്പ​ര​പ്പു​ള​വാ​ക്കി​യ സം​ഭ​വം. പ്ര​കാ​ശ് മ​ണ്ഡ​ൽ എ​ന്ന​യാ​ളാ​ണു പാ​ന്പു​മാ​യി ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടും പാ​മ്പി​നെ താ​ഴെ​യി​ടാ​ൻ ഇ​യാ​ൾ വി​സ​മ്മ​തി​ച്ചു. ഒ​രു​വേ​ള പാ​മ്പു​മാ​യി ഇ​യാ​ൾ ത​റ​യി​ൽ കി​ട​ക്കു​ക​വ​രെ ചെ​യ്തു. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തു ക​ണ്ട് പ​ക​ച്ചു​നി​ന്നു.

ഏ​റെ​നേ​ര​ത്തെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണു പാ​മ്പി​നെ കൈ​വി​ടാ​ൻ പ്ര​കാ​ശ് മ​ണ്ഡ​ൽ ത​യാ​റാ​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​യാ​ൾ​ക്കു ചി​കി​ത്സ​യും ന​ൽ​കി. വി​ഷ​പ്പാ​ന്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.