"വരനായി'ചന്തയിലൂടെ നടക്കുന്ന യുവാവ്; വൈറല്‍ വീഡിയോ
Monday, October 14, 2024 2:58 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ പല താരങ്ങളും നമുക്കിടയില്‍ ഉടലെടുത്ത് കഴിഞ്ഞല്ലൊ. റീല്‍സ് വഴിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്സറായുമൊക്കെ ആണ് ഇവര്‍ താരങ്ങളായി മാറുന്നത്. ഇവരില്‍ ചിലര്‍ ആളുകളുടെ നേരത്തെ പോസിറ്റീവാക്കി തീര്‍ക്കുന്നു.
ജതിന് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോളോവേഴ്സ് ആവശ്യപ്പെട്ട ഒരുകാര്യം അദ്ദേഹം നടപ്പാക്കിയതാണ് സംഗതി. ഒരു വരനെ പോലെ ഹരിയാന മാര്‍ക്കറ്റിലൂടെ നടക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
ഈ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം വരനെപ്പോലെ വസ്ത്രം ധരിച്ച് ഹരിയാനയിലെ സിര്‍സയിലെ റോറി ബസാറിലൂടെ നടക്കുകയുണ്ടായി. വെളുത്ത ഷെര്‍വാണിയും ചുവന്ന തലപ്പാവും ധരിച്ച് വരനെപ്പോലെ നടക്കുന്ന ഇദ്ദേഹത്തെ കണ്ട് പലരും ആശ്ചര്യപ്പെടുന്നു.
ഒരു വരന് ചന്തയിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതെന്തിനാണെന്ന് അവര്‍ ചിന്തിക്കുന്നു. പലരും അദ്ദേഹത്തെ കൗതുകത്തോടെ നോക്കുന്നു. ചിലര്‍ കൈ നല്കുന്നു. നിരവധി പേര് അവനെ കളിയാക്കി ചിരിച്ചു. ജതിന് തന്റെ ഷെര്‍വാണിയില്‍ സ്കൂട്ടര്‍ ഓടിക്കുന്നതും കാണാം.
എന്തായാലും സംഭവം ഹിറ്റായി. രണ്ടരക്കോടിയോളം പേര് ഈ ദൃശ്യങ്ങള്‍ കണ്ടത്രെ. മറ്റെന്തെങ്കിലും ചാലഞ്ചുണ്ടെങ്കില് അറിയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. "നിങ്ങള്‍ക്ക് പ്രശംസനീയമായ ആത്മവിശ്വാസമുണ്ട്' എന്നാണൊരാള്‍ ദൃശ്യങ്ങളില്‍ കുറിച്ചത്.