രാ​ക്ഷ​സ​നാ​യ മ​ഹി​ഷാ​സു​ര​നെ​തി​രേ ദു​ര്‍​ഗാ​ദേ​വി നേ​ടി​യ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണ​ല്ലൊ ദു​ര്‍​ഗാ​പൂ​ജ. പ​ശ്ചി​മ ബം​ഗാ​ള്‍ ഏ​റ്റ​വും വ​ര്‍​ണാ​ഭ​മാ​യാ​ണ് ഇ​ത് കൊ​ണ്ടാ​ടാ​റു​ള്ള​ത്. വ​ലി​യ പ​ന്ത​ലു​ക​ളും ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും ഒ​ക്കെ അ​വ​ര്‍ ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ഒ​രു​ക്കും.

കാ​ലം എ​ഐ​യു​ടേ​താ​ണ​ല്ലൊ. ഇ​പ്പോ​ഴി​താ സ്വ​ല്‍​പം ക്രി​യേ​റ്റീ​വാ​യ ഒ​രു പ​ന്ത​ല്‍ അ​ങ്ങ് കോ​ല്‍​ക്ക​ത്ത​യി​ല്‍ ദു​ര്‍​ഗാ​പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ങ്ങി​യി​രി​ക്കു​ന്നു. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മെ​ട്രോ തീ​മി​ലു​ള്ള പൂ​ജ പ​ന്ത​ലാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ക. 'എ​ന്നെ വി​ശ്വ​സി​ക്കൂ, ഇ​ത് കൊ​ല്‍​ക്ക​ത്ത​യി​ലെ ഒ​രു പൂ​ജാ പ​ന്ത​ലാ​ണ്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ അ​ബി​ര്‍ ഘോ​ഷാ​ല്‍ എ​ന്ന ഉ​പ​യോ​ക്താ​വ് പ​ങ്കി​ട്ട വീ​ഡി​യോ അ​തി​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണ്.

കാ​ര​ണം ഇ​ദ്ദേ​ഹം മെ​ട്രോ തീ​വ​ണ്ടി​ക്കു​ള്ളി​ലൂ​ടെ ന​ട​ന്ന് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങു​ന്നു എ​ന്നാ​ണ് ന​മു​ക്ക് തോ​ന്നു​ക. എ​ന്തി​ന​ധി​കം എ​സ്‌​ക​ലേ​റ്റ​റു​ക​ളും എ​ക്സി​റ്റ് അ​ട​യാ​ള​ങ്ങ​ളും ന​മു​ക്ക് കാ​ണാ​ന്‍ ക​ഴ​യും. എ​ന്നാ​ല​ത് സെ​റ്റി​ട്ട​താ​ണ്. ദൃ​ശ്യ​ങ്ങ​ളു​ടെ അ​വ​സാ​നം പൂ​ജ ന​ട​ക്കു​ന്ന ഇ​ടം കാ​ണാ​ന്‍ ക​ഴി​യും.

ജ​ഗ​ത് മു​ഖ​ര്‍​ജി പാ​ര്‍​ക്കി​ലാ​ണ് ഈ ​ക്രി​യേ​റ്റീ​വ് പ​ന്ത​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗ്രീ​ന്‍ ലൈ​ന്‍ മെ​ട്രോ കോ​ച്ചി​നു​ള്ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ആ​ധി​കാ​രി​ക​മാ​യ അ​നു​ഭ​വം ന​ല്‍​കു​ന്ന​തി​നാ​ണ് പ​ന്ത​ല്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ​ന്ത​ലി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ ദ്വൈ​പ​യ​ന്‍ റോ​യ് പ​റ​ഞ്ഞു.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മന്‍റു​ക​ള്‍ ല​ഭി​ച്ചു. "കൊ​ള്ളാം!​വ​ള​രെ അ​ദ്ഭു​ത​​ക​ര​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.