"മുതലാളി നൃത്തച്ചുവടുകള്‍ അവതരിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ പണിമുടക്കും'; പിന്നെ സംഭവിച്ചത്
Saturday, October 5, 2024 11:19 AM IST
തൊഴിലാളി-മുതലാളി ബന്ധം മെച്ചപ്പെട്ടതാണെങ്കില് ഏതൊരു കമ്പനിയും പച്ചപിടിക്കുമല്ലൊ. ആത്മാര്‍ഥമായ സമീപനം വലിയ പോസിറ്റീവ്നെസ് ഉണ്ടാക്കുമല്ലൊ. ചില ബോസുമാര്‍ ഇക്കാര്യം മനസിലാക്കി പെവുമാറും. എന്നാല്‍ മറ്റു ചിലര്‍ അങ്ങനെയല്ല.
ഇപ്പോഴിതാ തങ്ങളുടെ ബോസിനോട് കുറച്ച് പണിക്കാര് ആവശ്യപ്പെട്ട ഒരു കാര്യവും അതിലെ അദ്ദേഹത്തിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോയില്‍ ഒരു ഡോറിലെ കുറിപ്പ് കാണാം. ബോസ് നൃത്തം ചെയ്ത് കയറി വന്നില്ലെങ്കില്‍ തങ്ങള്‍ ജോലി ചെയ്യില്ലെന്നാണ് ആ കുറിപ്പില്‍ തൊഴിലാളികള്‍ പറഞ്ഞിട്ടുള്ളത്. ഇത് വായിച്ച മുതലാളി വാതില്‍ തുറന്നയുടന്‍ നൃത്തം വയ്ക്കുകയാണ്. ഏറെ രസകരമായിട്ടാണ് അദ്ദേഹം ചുവടുവയ്ക്കുന്നത്. തുടര്‍ന്ന് ഓഫീസിലേക്ക് നടന്നുകയറുന്നു.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. :"എല്ലാവര്ക്കും അവനെപ്പോലെയുള്ള ഒരു ബോസിനെ വേണം' എന്നാണൊരാള്‍ കുറിച്ചത്. "വൈബ് മുതലാളി' എന്ന് മറ്റൊരാള്‍ കുറിച്ചു.