ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രോ​ട് പ​ല ഭാ​ര്യ​മാ​രും ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ പ​റ​യാ​റു​ണ്ട​ല്ലൊ. പ​ല​രും ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​മ്പോ​ള്‍ മാ​ത്രം അ​ത് സാ​ധി​ച്ചു​കൊ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ചി​ല യു​വാ​ക്ക​ള്‍ ഭാ​ര്യ പ​റ​ഞ്ഞാ​ലു​ട​ന്‍ ത​ന്നെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ക്കും.

ഇ​പ്പോ​ഴി​താ ദു​ബാ​യി​യി​ലു​ള്ള ഒ​രു യു​വ​തി​യു​ടെ ആ​ഗ്ര​ഹ​വും അ​ത് ഭ​ര്‍​ത്താ​വ് സാ​ധി​ച്ചു​കൊ​ടു​ത്ത വ​ഴി​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ വീ​ഡി​യോ പ്ര​കാ​രം ശ​ത​കോ​ടീ​ശ്വ​ര​നാ​യ ഒ​രാ​ളു​ടെ ഭാ​ര്യ ബി​ക്കി​നി ധ​രി​ക്കാ​ന്‍ ഉ​ള്ള ത​ന്‍റെ ആ​ഗ്ര​ഹം ഭ​ര്‍​ത്താ​വി​നോ​ട് പ​റ​യു​ന്നു. ഭാ​ര്യ​​യു​ടെ സ്വ​കാ​ര്യ​ത​യ്‌​ക്കെ​ന്ന രീ​തി​യി​ല്‍ ഒ​രു ദ്വീ​പ് ത​ന്നെ അ​ദ്ദേ​ഹം വാ​ങ്ങി​ന​ല്‍​കി.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ പ്രൈ​വ​റ്റ് ജെ​റ്റി​ല്‍ അ​വി​ടേ​യ്ക്ക് പോ​കു​ന്ന​തും സ​മ​യം ചി​ല​വ​ഴി​ച്ച​തും കാ​ണാം. ഒ​രു പാ​റ​ക്കെ​ട്ടും ഒ​രു ത​ടാ​ക​ത്തി​ന് അ​ഭി​മു​ഖ​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ഈ​ന്ത​പ്പ​ന​ക​ളും ഉ​ള്ള ഈ ​ദ്വീ​പ് ഏ​റെ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം കാ​ര്യ​ത്തി​നാ​യി മാ​ത്രം കോ​ടി​ക​ള്‍ മു​ട​ക്കി​യ​തി​ല്‍ നെ​റ്റി​സ​ണ്‍​സി​ല്‍ ചി​ല​ര്‍ നെ​റ്റി ചു​ളി​ച്ചു.

"സ​മ്പ​ന്ന​ത​യു​ടെ പാ​ഴ് പ്ര​ദ​ര്‍​ശ​ന​വും അ​വ​രു​ടെ ആ​ഡം​ബ​ര ജീ​വി​ത​ശൈ​ലി പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​ര്‍​ഗ​വും' എ​ന്നാ​ണൊ​രാ​ള്‍ വി​മ​ര്‍​ശി​ച്ച​ത്. "അ​ത്ത​ര​മൊ​രു സ്ത്രീ​യു​ടെ കൂ​ടെ അ​വ​ന്‍ അ​ധി​ക​കാ​ലം ഒ​രു ശ​ത​കോ​ടീ​ശ്വ​ര​നാ​കാ​ന്‍ പോ​കു​ന്നി​ല്ല' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്. ഭാ​ര്യ​യോ​ടു​ള്ള അ​യാ​ളു​ടെ ക​രു​ത​ലെ​ന്നും ചി​ല​ര്‍ കു​റി​ച്ചി​ട്ടു​ണ്ട്.