ഹി​പ്പോ​യു​ടെ പ​ല്ലു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന കാ​ഴ്ച; വീ​ഡി​യോ
Thursday, September 26, 2024 3:41 PM IST
പ​ല വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​ര്‍ ഇ​ണ​ക്കി വ​ള​ര്‍​ത്താ​റു​ണ്ട​ല്ലൊ. പ​ല രാ​ജ്യ​ങ്ങ​ളും ഇ​ക്കാ​ര്യം അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​വ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും അ​പ​ക​ട​കാ​രി​ക​ള്‍ ആ​കാം എ​ന്ന​തു​ത​ന്നെ കാ​ര​ണം.

എ​ങ്കി​ലും ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​വ​യെ യ​ഥേ​ഷ്ടം മേ​യി​ക്കാം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നി​ര​വ​ധി കാ​ഴ്ച​ക​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു. അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ പ​റ​യു​ന്ന​ത് ഒ​രു മ​നു​ഷ്യ​ന്‍ ഹി​പ്പോ​യു​ടെ പ​ല്ലു​ക​ള്‍ മൃ​ദു​വാ​യി വൃ​ത്തി​യാ​ക്കു​ന്ന കാ​ഴ്ച​യാ​ണ്.

വീ​ഡി​യോ​യി​ല്‍ ഒ​രു ഭീ​മ​ന്‍ ഹി​പ്പോ അ​തി​ന്‍റെ വ​ലി​യ വാ​യ തു​റ​ന്ന് നി​ല്‍​ക്കു​ന്നു ഈ ​മ​നു​ഷ്യ​ന്‍ സ്‌​പോ​ഞ്ച് പോ​ലു​ള്ള ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ഒ​രു പൈ​പ്പി​ല്‍ നി​ന്ന് വെ​ള്ളം മെ​ല്ലെ വാ​യി​ലേ​ക്കൊ​ഴി​ച്ച് അ​തി​ന്‍റെ പ​ല്ലു​ക​ള്‍ ശ​രി​യാ​ക്കു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും ആ ​ജീ​വി വാ ​പിള​ര്‍​ന്നു നി​ല്‍​ക്കു​ന്നു.‌

ഈ ​സ​മ​യം ത​ന്‍റെ ഊ​ഴ​ത്തി​നാ​യി മ​റ്റൊ​രു ഹി​പ്പോ​പ്പൊ​ട്ടാ​മ​സ് ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​തും ന​മു​ക്ക് കാ​ണാ​നാ​കും. ക്ലി​പ്പ് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, നി​ര​വ​ധി​പേ​ര്‍ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി. "ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ മൃ​ഗം, മ​നോ​ഹ​ര കാ​ഴ്ച' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.