രാ​ജ​വെ​മ്പാ​ല​യി​ല്‍ നി​ന്നും കു​ട്ടി​ക​ളെ ര​ക്ഷി​ച്ച ജെ​ന്നി; താ​ര​മാ​യി
Wednesday, September 25, 2024 10:27 AM IST
കൊ​ടും വി​ഷ​മു​ള്ള പാ​മ്പാ​ണ​ല്ലൊ രാ​ജ​വെ​മ്പാ​ല. അ​തൊ​ന്ന് ദം​ശി​ച്ചാ​ല്‍ ആ​ളി​ന്‍റെ കാ​ര്യം പി​ന്നെ പ​റ​യേ​ണ്ട​തി​ല്ല. അ​തി​നാ​ല്‍​ത്ത​ന്നെ ഇ​ത്ത​രം വി​ഷ​മു​ള്ള പാ​മ്പു​ക​ളെ മ​നു​ഷ്യ​ര്‍ വ​ള​രെ സൂ​ക്ഷി​ക്കാ​റു​ണ്ട്.​എ​ന്നി​രു​ന്നാ​ലും പ​ല​രും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​റു​ണ്ടു​താ​നും.

ഇ​പ്പോ​ഴി​താ വീ​ട്ടി​ലു​ള്ള കു​ട്ടി​ക​ളെ രാ​ജ​വെ​മ്പാ​ല​യി​ല്‍ നി​ന്നും ര​ക്ഷി​ച്ച ഒ​രു നാ​യ​ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​ര​മാ​കു​ന്നു. അ​ങ്ങ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം.

ഝാ​ന്‍​സി​യി​ലു​ള്ള പ​ഞ്ചാ​ബ് സിം​ഗി​ന്‍റെ വ​ള​ര്‍​ത്തു നാ​യ​യാ​ണ് ജെ​ന്നി. പി​റ്റ് ബു​ള്‍ ഇ​ന​ത്തി​ലു​ള്ള ഇ​ത് വീ​ട്ടു​കാ​രു​മാ​യി വ​ലി​യ അ​ടു​പ്പ​ത്തി​ലാ​ണ്. ഒ​രു ദി​വ​സം സിം​ഗ് വീ​ട്ടി​ല്‍ ഇ​ല്ലാ​ഞ്ഞ സ​മ​യം; കു​ട്ടി​ക​ള്‍ പൂ​ന്തോ​ട്ട​ത്തി​ല്‍ ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ന്നേ​രം ഒ​രു പാ​മ്പ് പൂ​ന്തോ​ട്ട​ത്തി​ല്‍ ക​ട​ക്കു​ക​യു​ണ്ടാ​യി.

കു​ട്ടി​ക​ള്‍ ഭ​യ​ച​കി​ത​രാ​യി ഓ​ടി​മാ​റി. രാ​ജ​വെ​മ്പാ​ല​യാ​യി​രു​ന്നു പാ​മ്പ്. ഈ ​സ​മ​യം ജെ​ന്നി​യെ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. എ​ന്നാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​പ​ക​ടം എ​ന്ന് മ​ന​സി​ലാ​ക്കി​യ ഈ ​നാ​യ കെ​ട്ടു​പൊ​ട്ടി​ച്ച് ഓ​ടി​യെ​ത്തി. തു​ട​ര്‍​ന്ന് പാ​മ്പി​നെ ആ​ക്ര​മി​ച്ചു കൊ​ന്നു.

നാ​യ പാ​മ്പി​നെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ഞ്ചാ​ബ് സിം​ഗ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. ജെ​ന്നി ആ​ദ്യ​മാ​യി​ട്ട​ല്ല പാ​മ്പു​ക​ളെ ആ​ക്ര​മി​ച്ച് ത​ങ്ങ​ളെ ര​ക്ഷി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ട്ടോ ഒ​മ്പ​തൊ പാ​മ്പു​ക​ളെ ഇ​തി​നു മു​ന്‍​പും ജെ​ന്നി കൊ​ന്നി​ട്ടു​ണ്ട​ത്രെ. എ​ന്താ​യാ​ലും ജെ​ന്നി​യു​ടെ സ​മ​യോ​ച​ചി​ത ഇ​ട​പെ​ട​ലി​ല്‍ നെ​റ്റി​സ​ണ്‍​സും ഹാ​പ്പി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.