ക്ഷീണിതയായ പക്ഷിക്ക് വെള്ളം നല്കുന്ന ദയാലു; വൈറല്‍ കാഴ്ച
Tuesday, September 24, 2024 3:30 PM IST
ജലം നമ്മുടെ ജീവന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്നാണല്ലൊ. കാലാവസ്ഥ വ്യതിയാനം നിമിത്തം പലപ്പോഴും ജലദൗര്‍ലഭ്യത ഉണ്ടാകാറുണ്ട്. മനുഷ്യന് എവിടെ നിന്നെങ്കിലും വെള്ളം കണ്ടെത്തിയേക്കാം. എന്നാല്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അത് സാധിക്കണമെന്നില്ല. അതിനാല്‍ കൊടും വേനലില്‍ ചെറു കിളികളൊക്കെ ചത്തൊടുങ്ങിയേക്കാം.
ഇപ്പോഴിതാ നിര്‍ജലീകരണം നിമിത്തം തളര്‍ന്നുവീണ ഒരു കുഞ്ഞിക്കുരുവിയെ ഒരാള്‍ രക്ഷിക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ദൃശ്യങ്ങളില്‍ കൊടും വെയിലുള്ള ഒരു പകലില്‍ നിലത്തായി അബോധാവസ്ഥയില്‍ കിടക്കുന്ന കുരുവിയെ കാണാം. ഈ സമയം ഒരാള്‍ വെള്ളവുമായി എത്തുന്നു.
അയാള്‍ ദേഹത്ത് വെള്ളം ഒഴിക്കുമ്പോള്‍ കുരുവി ഉണരുന്നു. തുടര്‍ന്ന് അയാള്‍ കുരുവിക്ക് കുടിക്കാന്‍ ജലം നല്കുന്നു. പിന്നെ അതിനെ തലോടുന്നു. കുറച്ച് നേരം വിശ്രമിച്ച ശേഷം പക്ഷി ഉന്മേഷവാനാകുന്നു. ഈ സമയം ആ മനുഷ്യന് ഈ കുരുവിയെ പറത്തി വിടുന്നു. അത് വിതാനം ലക്ഷ്യമാക്കി പാറി മറയുന്നു.
വൈറലായി മാറിയ ഈ നന്മയില് നിരവധിപേര്‍ ആ മനുഷ്യനെ അഭിനന്ദിച്ചു. "ദയ ഇപ്പോഴും നിലനില്ക്കുന്നു'എന്നാണൊരാള്‍ കുറിച്ചത്.