സെ​ല്‍​ഫി​ക​ള്‍ എ​ടു​ക്കു​ന്ന​തും റീ​ലു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തും വ്ലോ​ഗു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തും ഇ​ക്കാ​ല​ത്ത് പ​തി​വാ​ണ​ല്ലൊ. ആ​ദ്യ​മൊ​ക്കെ പ​ല​രും കൗ​തു​ക​ത്തി​നാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. ഇ​പ്പോ​ഴ​ത് പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കു​മാ​ണ് പ​ല​രും ചെ​യ്യു​ന്ന​ത്.

ത​ന്‍​നി​മി​ത്തം പ​ല​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ നാം ​കാ​ണാ​റു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ ചി​ല​ര്‍ റീ​ല്‍​സി​നാ​യി മ​റ്റു​ള്ള​വ​രെ കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സ്ത്രീ ​കു​ട്ടി​യു​മാ​യി കാ​ട്ടി​യ സാ​ഹ​സി​ക​ത​ അത്തരത്തിലേതാണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ഒ​രു ചെ​റി​യ കു​ട്ടി​യു​മാ​യി കി​ണ​റ്റി​ന്‍റെ വ​ക്കി​ല്‍ ഇ​രി​ക്കു​ന്നു. ശേ​ഷം ഒ​രു ഗാ​ന​ത്തി​ന​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും കു​ട്ടി​യു​ടെ ശ​രീ​രം കി​ണ​റ്റി​ലാ​ണ്. ഒ​ന്നു കൈ​വി​ട്ടാ​ല്‍ കു​ട്ടി അ​തി​ല്‍ വീ​ഴാം. ദൃ​ശ്യ​ങ്ങ​ള്‍ എ​വി​ടെ ന​ട​ക്കു​ന്നെ​ന്നൊ ഈ ​സ്ത്രീ ആ​രെ​ന്നൊ ഈ ​കു​ട്ടി അ​വ​രു​ടെ മ​ക​നാ​ണെ​ന്നൊ കാ​ര്യ​മൊ​ന്നും വ്യ​ക്ത​മ​ല്ല.

വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ ഈ ​സ്ത്രീ വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​നം ഏ​റ്റു​വാ​ങ്ങി. ഇ​വ​ര്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഒ​ട്ടു​മി​ക്ക​വ​രും പ​റ​ഞ്ഞ​ത്. "അ​വ​ര്‍​ക്ക് മാ​ന​സി​ക ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് ന​ല്ല ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്' എ​ന്നാ​ണ് ഒ​​രാ​ള്‍ കു​റി​ച്ച​ത്.