മുന്നൊരുക്കം; സ്കൈ ഡൈവിംഗിനു മുന്പ് ലിപ്സ്റ്റിക് ഇടുന്ന യുവതി..!
Tuesday, September 24, 2024 10:05 AM IST
അതിസാഹസികമായ വിനോദമാണു സ്കൈ ഡൈവിംഗ്. ഇതിന്റെ വീഡിയോ ദൃശ്യം പോലും ഭയം ജനിപ്പിക്കും. എന്നാൽ, അടുത്തിടെ ഒരു യുവതി നടത്തിയ സ്കൈ ഡൈവിംഗ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്.
സ്കൈ ഡൈവിംഗിനു മുന്പു യുവതി നടത്തിയ മേക്കപ്പാണ് തമാശയായി മാറിയത്. വിമാനത്തിൽനിന്നു ചാടുന്നതിനു മുന്പ് വാതിക്കൽനിന്നു യുവതി കൈയിൽ കരുതിയിരുന്ന ലിപ്സ്റ്റിക് ചുണ്ടിൽ പുരട്ടുകയായിരുന്നു.
കാമറയിലേക്കു നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ് യുവതി അധരങ്ങളിൽ ലിപ്സ്റ്റിക് ഇട്ടത്. തുടർന്ന്, ഒരു പരിഭ്രമവും കാട്ടാതെ വിമാനത്തിൽനിന്നു താഴേക്കു ചാടി. സുരക്ഷിതമായി സ്കൈ ഡൈവിംഗ് പൂർത്തിയാക്കുകയും ചെയ്തു.
സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല. എന്തായാലും വീഡിയോ വലിയ തരംഗമായി.