തായ്ലന്ഡിലെ "പൂച്ച സന്യാസി'; വൈറലാണ്
Wednesday, September 18, 2024 2:39 PM IST
പൂച്ചയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ടല്ലൊ. മിക്കവയിലും അവയുടെ കുസൃതിയാണ് കാണുക. അതല്ലെങ്കില്‍ അവയുടെ ധൈര്യവും മെയ്വഴക്കവുമൊക്കെയാകാം.
ഇത്തരം ദൃശ്യങ്ങളൊക്കെ വൈറലാകാറുണ്ടുതാനും. എന്നാല്‍ അടുത്തിടെ എക്സിലെത്തിയ ഒരു പൂച്ച വളരെ വ്യത്യസ്തനായിരുന്നു. ദൃശ്യങ്ങളില്‍ തായ്ലന്ഡില് നിന്നുള്ള ഒരു പൂച്ചയാണുള്ളത്. പൂച്ചയെ ഒരു സന്യാസിയുടെ രൂപത്തിലാണ് കാണാന്‍ കഴിയുക.
മുഖത്തൊരു കണ്ണടയുമുണ്ട്. ഈ പൂച്ചയ്ക്കടുത്തായി മറ്റൊരു ബുദ്ധസന്യാനി എത്തുകയാണ്. അദ്ദേഹം പൂച്ചയോട് എന്തൊക്കെയൊ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു. ഈ സമയമത്രയും പൂച്ച നിശബ്ദനാണ്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അവരുടെ ഭാഷയെ സ്നേഹിക്കുക, വളരെ സമാധാനപരമാണ്' എന്നാെണാരാള് കുറിച്ചത്.