ചിന്തയുള്ള ഡ്രൈവര്‍, ഭാഗ്യമുള്ള മനുഷ്യന്; കാര്‍ കാലനാകാഞ്ഞത് കാണാം...
Wednesday, September 18, 2024 12:15 PM IST
ലോകത്ത് എത്രയെത്ര അപകട മരണങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. പലതും അശ്രദ്ധയും സാഹസികതയും മൂലമാണ്. എന്നാല്‍ മരണം ഉറപ്പിക്കാവുന്ന ചില അപകടങ്ങള്‍ ഡ്രൈവറിന്റെ മിടുക്ക് കൊണ്ടോ "അപകടാര്ഥിയുടെ' ഭാഗ്യം കൊണ്ടോ മാറിപ്പോകാറുണ്ട്.
"തലനാരിഴയ്ക്ക്' എന്ന വാക്കിന് ഇടം നല്കുന്ന അത്തരമൊരു സംഭവത്തിന്റെ കാര്യമാണിത്. ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോയില്‍ നിരത്തിലൂടെ ഒരാള്‍ സ്കേറ്റ്ബോര്‍ഡിംഗ് നടത്തുകയാണ്. തൊട്ടുപിന്നില്‍ കാമറ പിടിപ്പിച്ച ഒരു കാര്‍ വരുന്നത് കാണാം.
ഇദ്ദേഹത്തിന്റെ പ്രകടനം പിടിക്കാനെത്തിയ കാറാണെന്നാണ് വിവരം. എന്തായാലും സ്കേറ്റ്ബോര്‍ഡ് തെന്നി യുവാവ് വഴിയില്‍ വീണ്. അപ്രതീക്ഷിതമായ വീഴ്ചയായിരുന്നു. തൊട്ടുപിന്നാലെ വന്ന കാർ അയാളുടെ ദേഹത്തുകൂടി കയറിയിറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുക.
എന്നാല്‍ അസാമാന്യമായ മനസാന്നിധ്യമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ വാഹനം വെട്ടിച്ചു മാറ്റുന്നു. യുവാവിന് ചെറിയ പരിക്ക് മാത്രമാണ് സംഭവിക്കുന്നത്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഡ്രൈവര്‍ക്ക് ഗ്രാമി പുരസ്കാരം നല്‍കണം' എന്നാെണാരാള് കുറിച്ചത്. "ഭാഗ്യം തുണച്ചു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.