"പാമ്പായിപ്പോയി'; യുവാവ് മൂര്‍ഖന്‍ മുന്നില്‍പ്പെട്ടപ്പോള്‍...
Tuesday, September 17, 2024 2:09 PM IST
"പാമ്പ് ഒരു ഭീകരജീവി' എന്നാണല്ലൊ മാലോകര്‍ പൊതുവേ പറയുക. അത് ദംശിച്ചാല്‍ മരണംവരെ സംഭവിക്കാം. എന്നാല്‍ സുബോധമില്ലാത്ത മനുഷ്യര്‍ ഇതൊന്നും ശ്രദ്ധിക്കാറില്ലല്ലൊ. അവര്‍ ഇത്തരം ജീവികളെ അങ്ങ് നേരിടും. ഭാഗ്യമുണ്ടായാല്‍ മാത്രം രക്ഷപ്പെടുകയും ചെയ്യും.
അത്തരമൊരു ഭാഗ്യവാന്റെ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ദൃശ്യങ്ങളില്‍ മദ്യപിച്ച് പൂസായ ഒരാള്‍ ഒരു മരത്തിന് കീഴിലായി ഇരിക്കുന്നു. തൊട്ടടുത്തായി ബാക്കി മദ്യവും ഉണ്ട്.
ഈ സമയം ഒരു മൂര്‍ഖന്‍ പാമ്പ് ഇയാള്‍ക്കരികില്‍ എത്തുന്നു. എന്നാല്‍ ഇയാള്‍ അത് കണ്ട് പേടിക്കുന്നതിന് പകരം പാമ്പിനെ വളര്‍ത്തുമൃഗത്തെ പോലെ ഓമനിക്കുന്നു. പാമ്പ് അയാളെ കൊത്തിയേക്കാം എന്നാണ് കാഴ്ച കണ്ട എല്ലാവരും കരുതുക.
എന്നാല്‍ ഇങ്ങേരുടെ പ്രവൃത്തി കണ്ട് പാമ്പും ഞെട്ടിയെന്ന് തോന്നുന്നു. അത് അയാളെ ഒന്നും ചെയ്യുന്നില്ല.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "പാമ്പാണെന്ന് മൂര്‍ഖന്‍ മനസിലായി' എന്നാണൊരാള്‍ കുറിച്ചത്. "ലെക്ക്കെട്ടെങ്കിലും ലക്ക് കെട്ടിരുന്നില്ല. അതിനാല്‍ രക്ഷപ്പെട്ടു' എന്നാണൊരാള്‍ കുറിച്ചത്.